ന്യൂഡൽഹി:വന്യജീവികളെ കൗതുക വസ്‌തുക്കളായും നിസാരമായും കാണുന്ന പ്രവണത പൊതുവേ കണ്ടുവരാറുണ്ട്. അവയെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ദിവസേന പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് എത്രത്തോളം അപകടം നിറഞ്ഞതാണെന്ന ധാരണ പലര്‍ക്കുമില്ല.
വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതിന്‍റെ ദൂഷ്യ വശങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്‌ഒഎസ്) ഉദ്യോഗസ്ഥന്‍ പങ്കുവച്ച പോസ്‌റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാട്ടാന കൂട്ടത്തെ ഒരു യുവാവ് തുടര്‍ച്ചയായി പ്രകോപിപ്പിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പർവീൺ കസ്വാൻ മുന്നറിയിപ്പ് നല്‍കുന്നത്.
മനഃപൂർവ്വം ആനയെ പ്രകോപിതനാക്കുന്ന ഒരു യുവാവിനെ വീഡിയോയില്‍ കാണാം. ആനക്കൂട്ടത്തിന്‍റെ പാത തടഞ്ഞതിനാല്‍ കൂട്ടത്തിലെ ഒരാന ഇയാളെ ഓടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിവേഗം ഓടിയ ഇയാളുടെ ഒപ്പമെത്താന്‍ ആനയ്ക്ക് കഴിഞ്ഞില്ല.
തുടര്‍ന്ന് ആന തിരികെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ യുവാവ് ആനയെ പിന്തുടര്‍ന്ന് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്നും ആന ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുന്നുണ്ട്. വീണ്ടും ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ വന്ന കാട്ടാനക്കുട്ടിയെയും ഇയാള്‍ ഭയപ്പെടുത്തി ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇത്തരം പ്രവൃത്തികളുടെ ഇര മറ്റുള്ളവരും ആകാൻ സാധ്യതയുണ്ടെന്ന് പര്‍വീണ്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത കുറച്ച് ദിവത്തേക്ക് ഏത് മനുഷ്യനെ കണ്ടാലും ഈ ആന പ്രകോപിതനാകുമെന്ന് പര്‍വീണ്‍ കസ്വാന്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ആനയെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് ഭാവിയില്‍ വലിയ ഭവിഷ്യത്ത് ഉണ്ടാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മനുഷ്യര്‍ ഇത്തരത്തില്‍ ആനകളെയും വന്യജീവകളെയും ശല്യപ്പെടുത്തുന്നത് അവരുടെ മാനസിക നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യുമെന്ന് പര്‍വീണ്‍ കസ്വാന്‍ പറഞ്ഞു. ഇത് വന്യജീവകള്‍ മനുഷ്യരെ ആക്രമിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
'ഈ വീഡിയോയിലെ മൃഗത്തെ തിരിച്ചറിയുക. ഒരുപക്ഷേ നിങ്ങൾ ചെറുപ്പമായിരിക്കാം. നിങ്ങൾക്ക് ആനകളെ ഓടി തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും.എന്നാൽ അടുത്ത കുറച്ച് ദിവസത്തേക്ക് മറ്റ് മനുഷ്യരെ കണ്ടാലും ഈ ആനകള്‍ പ്രകോപിതരാകും. അവര്‍ സമാധാനപരമായി പെരുമാറില്ല. നിങ്ങളുടെ വിനോദത്തിനായി വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുത്.'- പര്‍വീണ്‍ കസ്വാന്‍ എക്‌സില്‍ കുറിച്ചു.
മനുഷ്യന്‍റെ ഇടപെടലിന്‍റെ ഫലമായി ആനകളില്‍ ഉണ്ടാകാവുന്ന അഞ്ച് പെരുമാറ്റ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു:
1. സമ്മർദ്ദം വര്‍ധിക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യും