ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ മൂലം ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. നിരവധി വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്‌തു. റണ്‍വേകളില്‍ വെള്ളം കയറിയതും കാഴ്‌ച പരിധി കുറഞ്ഞതും വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്‌ടിച്ചു. ഭൂരിഭാഗം വിമാനങ്ങളും വിമാനത്താവളത്തിന് മുകളില്‍ ഏറെ സമയം വട്ടമിട്ടു പറന്നു.
മധുരൈ, തിരുവനന്തപുരം, കോയമ്പത്തൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനങ്ങള്‍ ലാന്‍ഡിങ് സുരക്ഷിതമല്ലാത്തതിനാല്‍ നഗരത്തിന് മുകളില്‍ ഏറെ നേരം വട്ടമിട്ടുപറന്നുവെന്നും അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങി. അതേസമയം, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ലഖ്‌നാ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചെന്നൈയില്‍ ഇറങ്ങേണ്ട ഏഴ് വിമാനങ്ങളും ഇവിടെ നിന്ന് പോകേണ്ട എട്ട് വിമാനങ്ങളും വൈകി. കാലാവസ്ഥ പ്രവചിക്കാനാകാത്തതിനാല്‍ യാത്രക്കാര്‍ വിമാന സമയം കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പ്
- വിമാനത്തിന്‍റെ സ്ഥിതി വിവരങ്ങള്‍ പരിശോധിക്കുക; വിമാനക്കമ്പനികളില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നുമുള്ള അറിയിപ്പുകള്‍ അനുസരിക്കുക
- സമയം ക്രമീകരിക്കുക; വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ അതിനനുസരിച്ച് ക്രമീകരിക്കുക.
- എപ്പോഴും കരുതലോടെയിരിക്കുക: കാലാവസ്ഥയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക, യാത്ര മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക
കാലാവസ്ഥയും സുരക്ഷാ മുന്നറിയിപ്പും
- കനത്ത മഴയ്ക്ക് സാധ്യത; ചെന്നൈയിലും വടക്കന്‍ തീര ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ മാസം 29 വരെ കാലാവസ്ഥ ഇങ്ങനെ തുടരുമെന്നാണ് സൂചന.
- ചുഴലിക്കാറ്റ്: മാന്നാര്‍ കടലിടുക്ക്, കന്യാകുമാരി കടല്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
ഫെംഗല്‍ ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമാകാം
- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കനത്ത ന്യൂനമര്‍ദ്ദം തീവ്രമായി നാളെയോടെ ഫെംഗല്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കും. നിലവില്‍ ചെന്നൈയില്‍ നിന്ന് തെക്ക് -തെക്ക് കിഴക്ക് മേഖലയില്‍ 800 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള തമിഴ്‌നാട്ടിലേക്ക് ഇത് നീങ്ങുമെന്നാണ് വിലയിരുത്തല്‍. പിന്നീട് ഇത് ശ്രീലങ്കന്‍ തീരത്തേക്കും പോകുമെന്നാണ് വിലയിരുത്തുന്നത്.
- തമിഴ്‌നാട്ടിലെ തീര ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുവര്‍ തുടങ്ങിയിടങ്ങളില്‍ ഇന്ന് മുതല്‍ 28 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുതല്‍ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂര്‍, കാരക്കല്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഫെഗംല്‍ ചുഴലിക്കാറ്റ്; പേരും പ്രാധാന്യവും
ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ച് കൊണ്ടിരിക്കുന്ന ഫെഗംല്‍ ചുഴലിക്കാറ്റിന് ആ പേര് നിര്‍ദേശിച്ചത് സൗദിഅറേബ്യയാണ്. ദക്ഷിണേന്ത്യന്‍ സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്ക് പേര് നല്‍കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാണിത്.
Also Read:4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; ചെന്നൈയിലടക്കം കനത്ത മഴ മുന്നറിയിപ്പ്, ഈ ജില്ലകളില്‍ ഉള്ളവര്‍ സൂക്ഷിക്കുക!