കേരളം

kerala

ETV Bharat / bharat

വ്യാജ വക്കീൽ നോട്ടീസ് നൽകി പണം തട്ടിയെടുത്തു; 4 പേര്‍ അറസ്റ്റിൽ - ജോലി നല്‍കാമെന്ന പേരില്‍ തട്ടിപ്പ്‌

ജോലി നല്‍കിയ ശേഷം നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച്‌ വ്യാജ വക്കീൽ നോട്ടീസ് അയച്ച് പണം തട്ടിയെടുക്കുകയാണെന്ന്‌ പൊലീസ്‌

cybercrime  fake legal notices  Cyber fraud Arrested  ജോലി നല്‍കാമെന്ന പേരില്‍ തട്ടിപ്പ്‌  വക്കീൽ നോട്ടീസ് അയച്ച് പണം തട്ടി
Cyber fraud Arrested

By ETV Bharat Kerala Team

Published : Feb 3, 2024, 7:02 PM IST

ഹൈദരാബാദ്‌: സംസ്ഥാനത്ത്‌ സൈബർ കുറ്റകൃത്യങ്ങളിലും സൈബർ കേസുകളിലും വര്‍ധന. സൈബർ കുറ്റവാളികൾ ഓരോ ദിവസവും പുതിയ രീതിയിൽ സൈബർ തട്ടിപ്പുകൾ നടത്തി കൊണ്ടിരിക്കുകയാണെന്ന്‌ പൊലീസ്‌. ജോലി നല്‍കാമെന്ന പേരിലാണ്‌ വൻതുക തട്ടിയെടുക്കുന്നത്‌.

ഡാറ്റാ എൻട്രി ജോലിയുടെ പേരിൽ കെണിയൊരുക്കി ഇരകളെ ഭീഷണിപ്പെടുത്തി കമ്പനി നിയമങ്ങൾ ലംഘിച്ച് പണം തട്ടാൻ ശ്രമിച്ച നാലുപേരെ സൈബറാബാദ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തിൽ നിന്നുള്ള നാല് പ്രതികളായ രാഹുൽ അശോക് ഭായ് ഭവിസ്‌കർ, സാഗർ പാട്ടീൽ, കൽപേഷ് ട്രോട്ട്, നിലേഷ് പാട്ടീൽ എന്നിവരെയാണ് സൂറത്തിൽ സൈബർബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്. സൈബർ ക്രൈം സ്റ്റേഷനിൽ സ്‌ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കിയത്.

ഫ്‌ളോറ സൊല്യൂഷൻസ് എന്ന പേരിൽ ഡാറ്റാ എൻട്രി ജോലിയും പാർട്ട് ടൈം ജോലിയും തേടുന്നവർക്ക് കെണിയൊരുക്കുന്നു. തുടർന്ന് ഇരകൾക്ക് ഒരു ലോഗിൻ ഐഡി അയച്ച് ജോലി ചെയ്യാൻ നിർദ്ദേശിക്കുന്നു. ജോലി പൂർത്തിയാക്കിയ ശേഷം, ജീവനക്കാരൻ നിയമങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്നില്ലെന്നും നിയമങ്ങൾ ലംഘിച്ച് വ്യാജ വക്കീൽ നോട്ടീസ് അയച്ച് പണം തട്ടിയെടുക്കുകയാണ്‌. വ്യാജ നോട്ടീസ് ഭയന്ന് ഒരു പരാതിക്കാരൻ 6,17,600 രൂപ നൽകിയതായി പൊലീസ് പറഞ്ഞു.

ഇവരിൽ നിന്ന് 6 മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും 5 ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തു. ഇവർക്കെതിരെ 358 കേസുകളും തെലങ്കാനയിൽ 28 കേസുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇവരുടെ ഇരകൾ രാജ്യത്തുടനീളമുള്ള 25 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും ഉണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

ABOUT THE AUTHOR

...view details