മുംബൈ:ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയെ പരിഹസിച്ച് ശിവസേന (ഉദ്ധവ് ബാലസാഹബ് താക്കറെ) നേതാവ് സഞ്ജയ് താക്കറെ രംഗത്ത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി അവര്‍ ഒരു ഘോഷയാത്ര നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇവിഎം ക്ഷേത്രം നിര്‍മ്മിക്കാനും തീരുമാനിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഗ്‌പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്തിന് മുന്നില്‍ ഇവിഎം ക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കൈക്കൊള്ളണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ റാലി നടത്തും മുമ്പ് ഇവിഎമ്മുകളുടെ റാലിയാണ് നടത്തേണ്ടത്. മന്ത്രിസഭാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പുതിയ സര്‍ക്കാരിന് സാധിക്കില്ലെന്നും ശിവസേന(യുബിടി) എംപി കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്ത് ഒരു അരാജകത്വം നടമാടുന്നു. കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരുമാസമായി സര്‍ക്കാര്‍ രൂപീകരിച്ചിട്ട്. എന്നാല്‍ ആര്‍ക്ക് ഏത് വകുപ്പ് എന്ന കാര്യം ആര്‍ക്കും അറിയില്ല.
മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളില്‍ ദിവസവും കൊലപാതകവും ബലാത്സംഗങ്ങളും അരങ്ങേറുന്നു. മുഖ്യമന്ത്രിക്ക് ഇതിന് മറുപടി നല്‍കാനാകുന്നില്ല. മഹാരാഷ്‌ട്രയില്‍ അരാജകത്വം നിലനില്‍ക്കുന്നു. ഈ സര്‍ക്കാര്‍ ഇവിഎമ്മുകള്‍ കൊണ്ടാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അവര്‍ക്ക് തലച്ചോറില്ല. അവരുടെ തലച്ചോറില്‍ ഇവിഎമ്മുകളാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.