കേരളം

kerala

ETV Bharat / bharat

റോഹിങ്ക്യൻ കുടിയേറ്റ വിഷയം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര - PAWAN KHERA SLAMS AGAINST BJP

റോഹിങ്ക്യകളെ പിന്തുണച്ച് കെജ്‌രിവാൾ ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

PAWAN KHERA SLAMS BJP ON ROHINGYA  DELHI ROHINGYA ROW  റോഹിങ്ക്യൻ കുടിയേറ്റം ഡല്‍ഹി  ബിജെപിയെ വിമര്‍ശിച്ച് പവൻ ഖേര
Pawan Khera (ANI)

By ETV Bharat Kerala Team

Published : Dec 31, 2024, 3:13 PM IST

ന്യൂഡൽഹി: ആംആദ്‌മി പാർട്ടി റോഹിങ്ക്യകളെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നുവെന്നുമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര. അമിത് ഷായെയും രാജ്‌നാഥ് സിങ്ങിനെയുമാണ് ട്വീറ്റിലൂടെ താന്‍ ലക്ഷ്യമിട്ടതെന്ന് പവന്‍ ഖേര പരിഹസിച്ചു. സർക്കാരിന്‍റെ റോഹിങ്ക്യൻ നയത്തെയും അവർക്ക് അനുവദിച്ച ഫ്‌ളാറ്റുകളേയും അഭിനന്ദിച്ചുകൊണ്ട് ഹർദീപ് പുരി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

ഇത് മോദിയുടെ മന്ത്രിസഭയിലെ നവരത്‌നങ്ങളായ അമിത് ഷായെയും രാജ്‌നാഥ് സിങ്ങിനെയും ലക്ഷ്യമിട്ടാണ് എന്ന് തോന്നുന്നു. ഇവര്‍ അഭയാർഥികളാണോ നുഴഞ്ഞുകയറ്റക്കാരാണോ എന്ന് അവര്‍ തന്നെ പറയണമെന്നും പവന്‍ ഖേര എഎൻഐയോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റോഹിങ്ക്യകളെ വീണ്ടും വീണ്ടും പിന്തുണച്ച് കെജ്‌രിവാൾ ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഇന്നലെ (ഡിസംബര്‍ 30) പറഞ്ഞിരുന്നു. ഹര്‍ദീപ് സിങ് പുരിയുടെയും അമിത് ഷായുടെയും കയ്യില്‍ റോഹിങ്ക്യകളെ എവിടെയൊക്കെ, എങ്ങനെയൊക്കെ പാര്‍പ്പിച്ചരിക്കുന്നത് എന്നതിന്‍റെ മുഴുവന്‍ ഡാറ്റയും ഉണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഹര്‍ദീപിന്‍റെ ആരോപണം.

ആവർത്തിച്ചുള്ള നുണകൾ സത്യമാകില്ലെന്നും ഇതുവരെ ഒരു റോഹിങ്ക്യകൾക്കും ഒരിടത്തും ഫ്ലാറ്റ് നൽകിയിട്ടില്ല എന്നതാണ് സത്യമെന്നും ഹര്‍ദീപിന്‍റെ ഓഫിസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

എഎപിയുടെ എംഎൽഎ റോഹിങ്ക്യകൾക്ക് സൗജന്യ റേഷനും വെള്ളവും വൈദ്യുതിയും നൽകിയെന്നും റോഹിങ്ക്യകൾ ആരുടെ വോട്ടർമാരാണെന്ന് എല്ലാവർക്കും അറിയാമെന്നും പുരി ആരോപിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യതലസ്ഥാനത്തെ റോഹിങ്ക്യൻ കുടിയേറ്റം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

Also Read:മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി ലജ്ജിക്കണം; കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ

ABOUT THE AUTHOR

...view details