ETV Bharat / automobile-and-gadgets

പുതിയ അഡ്വഞ്ചർ ബൈക്കുമായി ബിഎംഡബ്ല്യു: വില കേട്ടാൽ ഞെട്ടും!! - BMW R 1300 GS ADVENTURE

ബിഎംഡബ്ല്യു ആർ 1300 ജിഎസ് അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. സ്റ്റൈലിഷ്‌ ലുക്കിലെത്തുന്ന ഈ സാഹസിക ബൈക്കിന്‍റെ വിലയും സ്‌പെസിഫിക്കേഷനുകളും വിശദമായി അറിയാം.

BMW R 1300 GS ADVENTURE PRICE  BMW R 1300 GS PRICE IN INDIA  BMW NEW BIKE  ബിഎംഡബ്ല്യൂ ബൈക്ക്
2025 BMW R 1300 GS Adventure (BMW Motorrad)
author img

By ETV Bharat Tech Team

Published : Jan 20, 2025, 7:59 PM IST

ഹൈദരാബാദ്: പുതിയ അഡ്വഞ്ചർ ബൈക്കുമായി പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു ആർ 1300 ജിഎസ് അഡ്വഞ്ചർ എന്ന പേരിലാണ് പുതിയ മോട്ടോർസൈക്കിൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 2025 ഓട്ടോ എക്‌സ്‌പോയിലാണ് ഈ അഡ്വഞ്ചർ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 22.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു ആർ 1300 ജിഎസിന് ഒരു പടി മുന്നിലായിരിക്കും ഈ അഡ്വഞ്ചർ ബൈക്ക് ഇടംപിടിക്കുക.

ഡിസൈൻ: ഡിസൈനിന്‍റെ കാര്യത്തിലാണ് പുതിയ ബൈക്ക് മോഡലുകളിൽ നിന്നും വ്യത്യാസപ്പെടുന്നത്. ബോക്‌സി ഡിസൈനിൽ വരുന്ന ബൈക്കിന് 30 ലിറ്ററിന്‍റെ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്. സ്റ്റൈലിഷ്‌ ലുക്കിലെത്തുന്ന ഈ സാഹസിക ബൈക്കിന്‍റെ ഫ്യുവൽ ടാങ്കിനും ടെയിൽ ഭാഗത്തും ചതുരാകൃതിയിലുള്ള ഡിസൈനാണ് ഉള്ളത്. മുൻ മോഡലായ ആർ 1300 ജിഎസിനെക്കാൾ മികച്ച ലുക്കിലാണ് ഈ ബൈക്ക് എത്തുന്നത്.

എഞ്ചിൻ: പുതിയ അഡ്വഞ്ചർ ബൈക്കിന് 1,300 സിസി ബോക്‌സർ ട്വിൻ എഞ്ചിനാണ് നൽകിയത്. 7,750 ആർപിഎമ്മിൽ 145 ബിഎച്ച്‌പി പവറും 149 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാൻ സാധിക്കുന്നതാണ് ഈ എഞ്ചിൻ. 6 സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോഡിയാക്കിയത്. പവർ ഡെലിവറി നിയന്ത്രിക്കാനും ട്രാക്ഷൻ കൺട്രോൾ ഇൻ്റർവെൻഷൻ ലെവൽ ക്രമീകരിക്കാനും സാധിക്കുന്ന നാല് റൈഡ് മോഡുകളുമായാണ് ഈ ബൈക്ക് വരുന്നത്. ഇക്കോ, റെയിൻ, റോഡ്, എൻഡ്യൂറോ എന്നിവയാണ് നാല് റൈഡ് മോഡുകൾ. AUX ലൈറ്റുകൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ കോളിഷൻ വാണിങ് എന്നിവയും പുതിയ ബൈക്കിൽ ഫീച്ചർ ചെയ്യും.

ഹാർഡ്‌വെയർ: ബിഎംഡബ്ല്യു ആർ 1300 ജിഎസ് അഡ്വഞ്ചറിന്‍റെ ഹാർഡ്‌വെയർ പരിശോധിക്കുമ്പോൾ ഷീറ്റ് മെറ്റൽ മെയിൻ ഫ്രെയിമും അലുമിനിയം ലാറ്റിസ് ട്യൂബ് റിയർ ഫ്രെയിമും നൽകിയിരിക്കുന്നതായി കാണാം. ബിഎംഡബ്ല്യുവിൻ്റെ ടെലിലിവർ, പാരലെവർ ഇവോ സ്പെൻഷൻ യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന ഡൈനാമിക് സസ്പെൻഷൻ അഡ്‌ജസ്റ്റ്‌മെന്‍റ് ബൈക്കിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.

ബേസിക്, ട്രിപ്പിൾ ബ്ലാക്ക്, ജിഎസ് ട്രോഫി, ഓപ്‌ഷൻ 719 കാരക്കോരം എന്നിങ്ങനെ മൊത്തം നാല് വേരിയൻ്റുകളിലാണ് പുതിയ അഡ്വഞ്ചർ ബൈക്ക് ലഭ്യമാവുക. ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ വി 4 റാലി ബൈക്കുമായായിരിക്കും ഈ മോഡൽ മത്സരിക്കുക.

Also Read:

  1. പുതിയ നിറത്തിൽ കവാസാക്കി നിഞ്ച 500: വിലയറിഞ്ഞോ?
  2. ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
  3. ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
  4. വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
  5. 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.