ശ്രീനഗർ: ജമ്മുകശ്‌മീരിലെ സോപോറയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. രണ്ട് ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നതായും അതീവ ജാഗ്രതയോടെയാണ് സേനയുടെ നീക്കമെന്നും അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സോപോറയിലെ ഗുജ്ജാർപേട്ടിയിലെ വന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറായി പ്രദേശം സംഘർഷാവസ്ഥയിലാണ്. അതേസമയം ഭീകരരുടെ ഒളിത്താവളം സൈന്യം പൂർണമായും തകർത്തു. പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
2024 നവംബർ എട്ടിന് സോപോറിലെ പാനിപ്പോറ പ്രദേശത്ത് സമാനമായ രഹസ്യ ഓപ്പറേഷൻ നടന്നിരുന്നു. അതിൻ്റെ തുടർച്ചയായാണ് നിലവിലെ ഏറ്റുമുട്ടലെന്നും സൈന്യം വ്യക്തമാക്കി.