ETV Bharat / state

'എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശലംഘന നോട്ടിസ് നൽകും': തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - THIRUVANCHOOR AGAINST MB RAJESH

മന്ത്രി എംബി രാജേഷ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി സഭയെ തെറ്റിധരിപ്പിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.

THIRUVANCHOOR RADHAKRISHNAN MLA  MINISTER MB RAJESH  VIOLATION NOTICE AGAINST MB RAJESH  LATEST NEWS IN MALAYALAM
Thiruvanchoor Radhakrishnan MLA (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 21, 2025, 2:13 PM IST

കോട്ടയം : മന്ത്രി എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം നഗരസഭയ്‌ക്കെതിരെയുണ്ടായ അഴിമതി ആരോപണം സംബന്ധിച്ച് സാങ്കേതിക പിഴവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും കണക്കുകൾ നിരത്തി ഗുരുതരമായ ക്രമക്കേട് നടന്നെന്ന് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി പ്രത്യേക അവകാശ ലംഘനമാണ് നടത്തിയതെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി സഭയെ തെറ്റിധരിപ്പിക്കുകയാണ് ചെയ്‌തതെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബ്രൂവെറി നടപ്പാക്കുമെന്ന് സർക്കാർ വാശി പിടിക്കുന്നത് സംശയം ജനിപ്പിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചു. എൽഡിഎഫ് നേതാക്കന്മാരും ഘടകകക്ഷികളും പദ്ധതിക്കെതിരായിട്ടും നടപ്പാക്കിയേ അടങ്ങു എന്ന നിലപാട് എന്തോ കമ്മിറ്റ്‌മെൻ്റ് ഇക്കാര്യത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സംസാരിക്കുന്നു (ETV Bharat)

റബർ വില ഉയർത്തേണ്ടവർ തന്നെ റബറിന് വിലയില്ലയെന്ന് പറഞ്ഞാൽ എന്തു ചെയ്യുമെന്നു തിരുവഞ്ചൂർ ചോദിച്ചു. റബർ വില സ്ഥിരതാ ഫണ്ടിന് അനുവദിച്ച പണം തന്നെ ലാപ്‌സാക്കി കളയുന്നു. തുക കുറച്ചെങ്കിലും വർധിപ്പിച്ച് സർക്കാരിന് റബർ കർഷകരെ രക്ഷിച്ചുകൂടെയെന്നും തിരുവഞ്ചൂർ ചോദിച്ചു. വില വർധിപ്പിക്കേണ്ടവർ തന്നെ പരാതി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കോട്ടയം നഗരസഭാ തട്ടിപ്പ്; സർക്കാരും പൊലീസും തട്ടിപ്പുകാർക്കൊപ്പമെന്ന് തിരുവഞ്ചൂര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.