ഇടുക്കി: മൂന്നാറിലെത്തിച്ച കെഎസ്‌ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ യുവാവിൻ്റെ സാഹസിക യാത്ര. ബസിൻ്റെ മുകള്‍ ഡക്കറിലിരുന്നാണ് യുവാവ് അപകടകരമായി യാത്ര ചെയ്‌തത്. ഓടുന്ന ബസിൻ്റെ ജനാല വഴി ശരീരം പകുതിയും പുറത്തിട്ടായിരുന്നു സാഹസിക യാത്ര.
ദിവസവും മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ ജലാശയം വരെയാണ് വിനോദ സഞ്ചാരികള്‍ക്കായി കെഎസ്‌ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ സര്‍വീസ് നടക്കവെയാണ് ഡക്കര്‍ ബസില്‍ യുവാവ് സാഹസികമായി യാത്ര ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓടുന്ന ബസിൻ്റെ ജനാല വഴി ശരീരം പകുതിയും പുറത്തിട്ടായിരുന്നു യാത്ര. സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ കാൽനടക്കാരാരോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുമായിരുന്നു. ഡബിള്‍ ഡക്കര്‍ ബസ് എത്തുന്നതോടെ സാഹസിക യാത്രകള്‍ കുറയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിൽ വീണ്ടും ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.