ഛത്രപതി സംഭാജിനഗര്‍: രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് സ്വന്തം പിതാവിനെ കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് സംഭവം. തങ്ങളെ വിവാഹം കഴിപ്പിക്കാത്തതും സ്വത്തുക്കള്‍ ഭാഗം വച്ച് നല്‍കാത്തതുമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ഇവരെ നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംപത് ലക്ഷ്‌മണ്‍ വഹുലെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭാജി നഗറിലെ വടഗാവ് കൊല്‍ഹത്തിയിലാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെയും വലാജ് എംഐഡിസി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പൊലീസ് പറയുന്നതിങ്ങനെ-കൊല്ലപ്പെട്ട സംപത് ലക്ഷ്‌മണന് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. പോപാത് വാഹുലും പ്രകാശ് വാഹുലും. ഇവര്‍ക്ക് അല്‍പ്പം കൃഷിയിടമുണ്ട്. മക്കള്‍ ഇരുവരും സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. ഈ മാസം എട്ടിന് പിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പ്രകാശ് പിതാവിനെ അധിക്ഷേപിച്ച് സംസാരിക്കാന്‍ തുടങ്ങി.