ശ്രീനഗര്‍ : ജമ്മുകശ്‌മീരിലെ ഗഗന്‍ഗിറില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവിയില്‍ ഭീകരന്‍ തോക്കേന്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍. അതേസമയം ഇയാള്‍ തന്നെയാണോ ആക്രമണം നടത്തിയതെന്ന കാര്യം വ്യക്തമല്ല.
ഒക്‌ടോബര്‍ 20നാണ് ഭീകരാക്രമണം നടന്നത്. ഗഗന്‍ഗിര്‍ തുരങ്ക നിര്‍മാണ സ്ഥലത്തെ ഒരു താത്കാലിക കുടിലിലേക്ക് ഇയാള്‍ കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദൃശ്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സുരക്ഷ ഉദ്യോഗസ്ഥര്‍. ദൃശ്യങ്ങളില്‍ ജനുവരി 27എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു പക്ഷേ സാങ്കേതിക പിഴവ് കൊണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നു.
പിര്‍ പഞ്ചാല്‍ മേഖലയില്‍ ആക്രമണത്തിന് ഉപയോഗിച്ച തോക്കുകളാണ് ഇയാളുടെ കയ്യിലുള്ളതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മുഖം മറച്ചിട്ടില്ല. എന്നാല്‍ ആക്രമികള്‍ മുഖം മറച്ചിരുന്നുവെന്നാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഇതേക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'കശ്‌മീര്‍ പാകിസ്ഥാനാവില്ല'; തങ്ങളെ അന്തസോടെ ജീവിക്കാന്‍ അനുവദിക്കൂ'; ഗണ്ഡേർബാൽ ഭീകരാക്രമണത്തെ അപലപിച്ച് ഫാറൂഖ് അബ്‌ദുള്ള