കേരളം

kerala

ETV Bharat / bharat

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയുടെ വസതികളിൽ സിബിഐ റെയ്‌ഡ് - CBI Raid Mahua Moitra residence - CBI RAID MAHUA MOITRA RESIDENCE

കോഴ ആരോപണ കേസിൽ മഹുവ മൊയ്ത്രയ്ക്കെതിരെ വിശദമായ അന്വേഷണം നടത്താൻ സിബിഐയോട് ലോക്‌പാൽ നിർദേശിച്ചതിന് പിന്നാലെയാണ് റെയ്‌ഡ്‌.

MAHUA MOITRA  CBI RAID MAHUA MOITRA RESIDENCE  CASH FOR QUERY CASE  THE CENTRAL BUREAU OF INVESTIGATION
MAHUA MOITRA

By ETV Bharat Kerala Team

Published : Mar 23, 2024, 11:37 AM IST

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വസതികളിലും മറ്റ് സ്ഥലങ്ങളിലും സിബിഐ പരിശോധന. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്‌ഡ്‌ നടത്തുന്നത് (CBI Conduct Raids At Mahua Moitra's Residence In Connection With Cash For Query Case). മഹുവ മൊയ്‌ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ എല്ലാ വശങ്ങളും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് (CBI) അന്വേഷിക്കാൻ ലോക്‌പാൽ ചൊവ്വാഴ്‌ച ഉത്തരവിട്ടതിന് പിന്നാലെയാണ് റെയ്‌ഡ്.

20(3)(എ) പ്രകാരമുള്ള ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും എല്ലാ മാസവും അന്വേഷണത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച് ആനുകാലിക റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് ലോക്‌പാൽ ആവശ്യപ്പെട്ടിരുന്നു.

ALSO READ:ഇഡിക്കെതിരെയുള്ള മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

തൃണമൂൽ കോണ്‍ഗ്രസ്‌ നേതാവിനെതിരെ ഉയർന്ന ആരോപണങ്ങളിൽ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് മഹുവ മൊയ്‌ത്രയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ അവയിൽ മിക്കതും വ്യക്തമായ തെളിവുകളാൽ പിന്തുണയ്‌ക്കപ്പെടുന്നതും ഗൗരവമുളളതുമാണെന്നും അതിനാൽ തങ്ങൾ പരിഗണിക്കുന്ന അഭിപ്രായത്തിൽ സത്യം സ്ഥാപിക്കാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും രേഖയിലുള്ള മുഴുവൻ കാര്യങ്ങളും സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷം ലോക്‌പാൽ ഉത്തരവിൽ പറഞ്ഞിരുന്നു.

ആരോപണം ഇങ്ങനെ?: പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ആരോപിച്ച് മഹുവ മൊയ്ത്രയ്‌ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ ലോക്‌സഭയിൽ നിന്നും മഹുവയെ പുറത്താക്കിയിരുന്നു. അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹുവ കൃഷ്‌ണനഗറില്‍ നിന്ന് വീണ്ടും ജനവിധി തേടും.

ABOUT THE AUTHOR

...view details