ETV Bharat / state

'ഒൻപത് വർഷമായി ജനകീയ പ്രക്ഷോഭങ്ങൾ നടക്കുമ്പോള്‍ എവിടെയായിരുന്നു?'; അൻവറിനെ തള്ളി ആര്യാടൻ ഷൗക്കത്ത് - ARYADAN SHOUKATH AGAINST ANVAR

അന്‍വറിന്‍റെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകള്‍ യുഡിഎഫില്‍ നടന്നതായി അറിവില്ലെന്നും ആര്യാടൻ ഷൗക്കത്ത്.

aryadan shoukath on anvar udf entry  PV ANVAR udf entry possibilities  ANVAR dfo office attack and arrest  latest malayalam news
Aryadan Shoukath, P V Anvar (ETV Bharat)
author img

By

Published : 23 hours ago

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ യുഡിഎഫ് പ്രവേശനം തള്ളി കെപിസിസി ജനറൽ സെകട്ടറി ആര്യാടൻ ഷൗക്കത്ത്. 'യുഡിഎഫിലേക്ക് വരണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്, എന്നുവച്ച് യുഡിഎഫ് വിചാരിച്ചാല്‍ മാത്രമല്ലേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. അൻവര്‍ ആദ്യം ഡിഎംകെയില്‍ ചേരുമെന്ന് പറയുന്നു. പിന്നെ ടിഎംസിയില്‍ ചേരുന്നുവെന്ന് പറഞ്ഞു. ഇങ്ങനെ എല്ലാത്തിനും അഭിപ്രായം പറയാനോ പ്രതികരിക്കാനോ സാധിക്കില്ല. അതിൻ്റെ ആവശ്യമില്ല.

ഡിഎംകെയില്‍ അൻവര്‍ ചേരുന്നുവെന്ന് ഡിഎംകെ നേതാക്കളോ അതുപോലെ തന്നെ ടിഎംസി നേതാക്കളോ പറഞ്ഞിട്ടില്ല. യുഡിഎഫില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നതായി എങ്ങും കേട്ടില്ല. ഇതൊക്കെ പാര്‍ട്ടി നേതാക്കളാണ് തീരുമാനമെടുക്കേണ്ടത്. അൻവര്‍ ഒരുപാട് വൈകിപ്പോയെന്നും' ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Aryadan Shoukath (ETV Bharat)

'കഴിഞ്ഞ ഒൻപത് വർഷമായി കാട്ടാന അക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ല. ജനകീയ സമരങ്ങളുടെ ഭാഗമായി ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. അന്ന് എന്നെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ പ്രശ്‌നങ്ങൾ നടന്നപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇവിടെ കരിമ്പുഴ വന്യജീവി സങ്കേതം ആരംഭിച്ചു. അന്നും വലിയ പ്രതിഷേധങ്ങൾ ഈ പ്രദേശത്ത് നടന്നിരുന്നു. പോത്തുകല്ല് ,കരുളായി, വഴിക്കടവ് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിലെയും മുന്നൂറിലധികം ആദിവാസി കുടുംബങ്ങൾക്ക് പ്രളയത്തിൽ വീട് നഷ്‌ടമായിരുന്നു.

അവർ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇപ്പോഴും കഴിയുന്നത്. അവരെ പുനരധിവസിപ്പിക്കാൻ ഇതുവരെ കഴിഞ്ഞില്ല. നിലമ്പൂരിലെ കർഷകരോടും ആദിവാസികളോടും മുഖം തിരിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. അപ്പോഴൊന്നും അൻവറിൻ്റെ ശബ്‌ദം ഉയർന്നുകേട്ടില്ല.

യുഡിഎഫിലേക്ക് ചേരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കും. യുഡിഎഫ് അത് ചർച്ച ചെയ്‌താണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് അങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കിൽ കോൺഗ്രസ് പാർട്ടി ആദ്യം തീരുമാനം എടുക്കണമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

Read more: ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തം, തെളിവുകള്‍ കയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍ - PV ANVAR ON CM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.