ETV Bharat / education-and-career

കലയെ ചേർത്തു പിടിച്ച അനന്തപുരിക്ക് നന്ദി... നന്ദി - KALOLSAVAM 2025 THIRUVANANTHAPURAM

അഞ്ച് ദിനങ്ങള്‍, കലയുടെ കേളികൊട്ടില്‍ ഉണര്‍ന്ന തലസ്ഥാനം. കൗമാര പ്രതിഭകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച, ചേര്‍ത്തുപിടിച്ച 'കല'സ്ഥാനം.

STATE SCHOOL KALOLSAVAM 2025  KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  കലോത്സവം തിരുവനന്തപുരം
Major Attractions Of Thiruvananthapuram (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 8, 2025, 7:02 PM IST

തിരുവനന്തപുരം : കലയെ ചേർത്തു പിടിച്ച, കലയുടെ മക്കൾക്ക് സംരക്ഷണം ഒരുക്കിയ അനന്തപുരിക്ക് നന്ദി... പല ജില്ലകളിൽ നിന്നായി വണ്ടി കയറിയ മത്സരാർഥികളെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് തിരുവനന്തപുരം സ്വീകരിച്ചത്. കയ്യും മെയ്യും മറന്നു കലോത്സവത്തെ ആഘോഷമാക്കുകയായിരുന്നു തിരുവനന്തപുരത്തുകാർ.

പൊലീസുകാരുടെ കൃത്യമായ ഇടപെടലിൽ ഗതാഗതവും സുഗമമായി നടന്നു. ഓട്ടോ, ടാക്‌സി തൊഴിലാളികളുടെയും വിവിധ സംഘടനകളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും മറ്റു സർക്കാർ ജീവനക്കാരുടെയും പങ്ക് വളരെ വലുതാണ്. പത്മനാഭനെയും ആറ്റുകാലമ്മയേയും മറ്റു പല തീർഥാടന കേന്ദ്രങ്ങളും തൊഴുതാണ് പലരും മടങ്ങിയത്. മാനവീയത്തിൽ കഥകൾ പറഞ്ഞും കനകക്കുന്നു കൊട്ടാരത്തിൽ സമയം ചെലവഴിച്ചും സെക്രട്ടേറിയറ്റിന്‍റെ രാത്രികാല ദൃശ്യങ്ങളും കണ്ടു മടങ്ങുമ്പോൾ തിരുവനന്തപുരത്തിന്‍റെ കാഴ്‌ചകൾ കുറച്ചെങ്കിലും ആസ്വദിച്ചു എന്ന സന്തോഷം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഊട്ടു പുരയിൽ ഭക്ഷണം വിളമ്പിയ സംഘടകർക്കും കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നന്ദി. പഴയിടത്തിന്‍റെ പുതിയ രുചിക്കും നന്ദി... അഞ്ചു ദിവസവും കാപ്പിയും പലഹാരങ്ങളും നൽകിയ പൊലീസുകാർക്കും നന്ദി. എൻസിസി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, റെഡ് ക്രോസ്, ആരോഗ്യപ്രവർത്തകർ, വാട്ടർ അതോറിറ്റി, അഗ്നിരക്ഷ സേന, വിധികർത്തക്കൾ തുടങ്ങി കലോത്സവം ഉത്സവമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞാണ് കേരളത്തിന്‍റെ കൗമാര പ്രതിഭകള്‍ അവരുടെ ഇടങ്ങളിലേക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി കയറിയത്. ഇനി അടുത്ത വേദിയിൽ കണ്ടു മുട്ടാം എന്ന പ്രതീക്ഷയോടെ...

Also Read: ചൂടേറിയ ചർച്ചകളും വിവാദങ്ങളും; സമൂഹ മാധ്യമങ്ങളിൽ സജീവമായി കലോത്സവ വേദിയിലെ നാടകങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.