കേരളം

kerala

ETV Bharat / bharat

കല്യാണത്തിനു പോയ ടൂറിസ്‌റ്റ് ബസിന് മുകളിൽ കയറി യാത്ര; വളഞ്ഞിട്ടുപിടിച്ച് കേസെടുത്ത് പൊലീസ്- വീഡിയോ - DANGEROUS TRAVEL ON TOURIST BUS

യുവാക്കൾ ബസിന് മുകളിലേക്ക് കയറിയത് എയർഹോൾ വഴി. ബസിന്‍റെ ഡ്രൈവറും ക്ലീനറും അടക്കമുള്ളവർ കുടുങ്ങും.

THRISSUR TOURIST BUS DANGEROUS RIDE  DANGEROUS RIDE UPON BUS  ടൂറിസ്‌റ്റ് ബസ് അപകട യാത്ര തൃശൂര്‍  തൃശൂര്‍ ടൂറിസ്റ്റ് ബസ് കേസ്
ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി ഇരുന്ന്‌ സാഹസിക യാത്ര (ETV Bharat)

By ETV Bharat Kerala Team

Published : Oct 22, 2024, 2:16 PM IST

തൃശ്ശൂര്‍: ടൂറിസ്‌റ്റ് ബസിന് മുകളിൽ കയറി ഇരുന്ന്‌ അപകട യാത്ര നടത്തിയ അഞ്ച് പേർക്കെതിരെ കേസ്. വിവാഹ സംഘം സഞ്ചരിച്ച ബസിലാണ് മുകളില്‍ കയറി ഇരുന്ന് അപകട യാത്ര നടത്തിയത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം.

വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്.

ടൂറിസ്റ്റ് ബസ്സിന് മുകളിലെ സാഹസിക യാത്ര (ETV Bharat)

ബസ് മണ്ണുത്തി സ്‌റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ബസിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ബസിന്‍റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ബസ് നിലവിൽ മണ്ണുത്തി പൊലീസ് സ്‌റ്റേഷനിലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ എത്തി ബസിന്‍റെ കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.

Also Read:തുടര്‍ക്കഥയായി മൂന്നാറിലെ സാഹസിക യാത്ര; കാര്‍ വിന്‍ഡോയിലിരുന്ന് യാത്ര ചെയ്‌ത് കുട്ടികള്‍, വീഡിയോ പുറത്ത്

ABOUT THE AUTHOR

...view details