തുംകൂര്‍:കാറിനുള്ളില്‍ കത്തിയ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ തുംകൂരില്‍ കുച്ച്ചാങി നദിയിലാണ് കാറിനുള്ളില്‍ കത്തിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നദി പൂര്‍ണമായും വറ്റിയ നിലയിലാണ്. നദിയുടെ ഒത്ത മധ്യത്തിലായാണ് കാര്‍ കണ്ടെത്തിയത്. കാറിനും തീപിടിച്ചിട്ടുണ്ട്. ( Burnt bodies of three persons were found in the car).
ജില്ലാ പൊലീസ് സൂപ്രണ്ട് അശോകിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫൊറന്‍സിക് വിദ്ഗ്ദ്ധരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൊറ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വെള്ള നിറമുള്ള മാരുതി കാറാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്.