ഗോണ്ട (ഉത്തർപ്രദേശ്) :തനിക്കെതിരെ ഗുസ്‌തി താരങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമായിരുന്ന് എന്ന് ഇപ്പോള്‍ തെളിയുന്നതായി ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്. ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും കോൺഗ്രസില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് ബ്രിജ് ഭൂഷന്‍റെ പ്രതികരണം. കോൺഗ്രസ് പാർട്ടിയാണ് ഇതിന് പിന്നിലെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ ജന്തർ മന്തറിൽ ഗുസ്‌തിക്കാര്‍ പ്രതിഷേധം ആരംഭിച്ചപ്പോൾത്തന്നെ ഇതിന് പിന്നില്‍ ഭൂപീന്ദർ ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസാണെന്ന് താന്‍ ചൂണ്ടിക്കാട്ടിയതായും ബ്രിജ് ഭൂഷൺ പറഞ്ഞു. '2023 ജനുവരി 18 ന് ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചപ്പോള്‍ ഇത് കായികതാരങ്ങളുടെ പ്രതിഷേധമല്ല, കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് ഞാൻ പറഞ്ഞിരുന്നു. ഭൂപീന്ദർ ഹൂഡ, ദീപേന്ദർ ഹൂഡ, പ്രിയങ്ക ജി, രാഹുൽ ജി തുടങ്ങിയവരാണ് ഇതിന് പിന്നില്‍. ഞങ്ങൾക്കെതിരെ നടന്ന ഗൂഢാലോചനയ്ക്ക് ഭൂപീന്ദർ ഹൂഡയാണ് നേതൃത്വം നൽകിയതെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.' -ബ്രിജ് ഭൂഷണ്‍ പറഞ്ഞു
ഗുസ്‌തിക്കാരുടെ പ്രതിഷേധം സ്‌ത്രീകളുടെ അന്തസിന് വേണ്ടിയായിരുന്നില്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. പ്രതിഷേധങ്ങൾ കാരണം ഹരിയാനയിലെ പെൺമക്കൾ നാണക്കേട് നേരിടുകയാണെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും