ഹാസൻ:കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ പട്ടണത്തിൽ മംഗല്യസൂത്രം (താലി) കെട്ടുന്നതിനിടെ വിവാഹം മുടങ്ങി. സിനിമാറ്റിക് രീതിയിലാണ് വിവാഹം മുടങ്ങിയത്. ഇതോടെ ഇരുകുടുംബങ്ങളും, നവദമ്പതികളെ ആശംസിക്കാനെത്തിയ നൂറുകണക്കിന് ആളുകളും നിരാശരായി.
എന്താണ് സംഭവിച്ചത്?
പ്രണയം മറച്ചുവെച്ചാണ് യുവതി മറ്റൊരാളെ വിവാഹം ചെയ്യാൻ തയ്യാറായത്. യുവതിയുടെ വിവാഹ വാർത്തയറിഞ്ഞ കാമുകൻ കല്യാണ ഹാളിൽ എത്തുകയും, വരന്‍റെ കയ്യിൽ നിന്നും മംഗല്യസൂത്രം തട്ടിയെടുക്കുകയും ചെയ്‌തു (Young Man Stopped His Girlfriend Marriage While Tying Mangalsutra). ഉടൻ തന്നെ വധുവിന്‍റെ വീട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിയുന്നത്.
ബേലൂർ ടൗണിൽ നിന്നുള്ള യുവതിയും ഷിമോഗ ജില്ലയിൽ നിന്നുള്ള യുവാവും തമ്മിലാണ് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ഒക്കലിഗര കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. മംഗല്യസൂത്രം കെട്ടാനുള്ള കൃത്യസമയത്ത് വധുവിന്‍റെ കാമുകൻ സുഹൃത്തുക്കളോടൊപ്പം കല്യാണ ഹാളിൽ വന്ന് വിവാഹം തടസ്സപ്പെടുത്തുകയും, അവർ തമ്മില്‍ പ്രണയത്തിലാണെന്ന് അറിയിക്കുകയും ചെയ്‌തു.
പൊലീസ് സ്ഥലത്തെത്തി യുവാവിനെയും വധുവിനെയും സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അവർ പറഞ്ഞു. കൂടാതെ, വിവാഹത്തിന്‍റെ തലേദിവസം രാത്രി, കല്യാണം തടയണമെന്ന് വധു കാമുകനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് അവളുടെ കാമുകൻ വിവാഹം തടസ്സെപ്പെടുത്തിയതെന്നും അവർ വ്യക്തമാക്കി.
പൊലീസ് സ്‌റ്റേഷനിലെ മൂന്ന് മണിക്കൂറോളം നീണ്ട നാടകീയതയ്‌ക്കൊടുവിലാണ് പ്രണയ വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകിയത്. അതുപോലെ ഇന്ന് (22-03-2024) രജിസ്‌റ്റർ വിവാഹം നടത്തുമെന്നും ഒരു മാസത്തിന് ശേഷം വിവാഹ ചടങ്ങുകൾ നടത്താമെന്നും ഇരുവരുടെയും വീട്ടുകാരും സമ്മതിച്ചു. മറുവശത്ത്, വരനും മാതാപിതാക്കളും അസന്തുഷ്‌ടരായി ഷിമോഗയിലേക്ക് മടങ്ങി.
വിവാഹം കഴിക്കാനായി ഒളിച്ചോടി ബന്ധുക്കൾ:നമ്മുടെ രാജ്യത്ത് വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. രണ്ട് പേര്‍ തമ്മില്‍ വിവാഹിതരാകണമെങ്കില്‍ നിരവധി ഘടകങ്ങള്‍ പരിഗണിക്കാറുണ്ട്. മതം, ജാതി, വംശം, തുടങ്ങി വിവാഹിതരാകണമെങ്കില്‍ രക്തബന്ധം പാടില്ലെന്നു വരെ നിബന്ധനകള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്.
എന്നാല്‍ ഇതാ ബിഹാറിലെ ജെഹനാബാദില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഒരു വിവാഹം നടന്നിരിക്കുന്നു. ഹിമാചല്‍ പൊലീസ് ഈ പ്രണയദമ്പതികളെ അന്വേഷിച്ച് ജില്ലയിലെ ആദര്‍ശ് നഗറിലെത്തിയതോടെയാണ് വിവാഹത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നത്. രണ്ട് സംസ്ഥാനങ്ങളെയാണ് ഈ വിവാഹം പിടിച്ച് കുലുക്കിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ ബാദ്ദിയില്‍ നിന്നുള്ള ദമ്പതിമാരാണ് ഇവര്‍. ജെഹനാബാദ് നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ആദര്‍ശ് നഗറിലാണ് ഇവര്‍ താമസിക്കുന്നത്. പെണ്‍കുട്ടിക്ക് സ്വന്തം കുടുംബത്തിലെ തന്നെ യുവാവിനോട് പ്രണയം തോന്നുകയും ഇവര്‍ നാട്ടില്‍ നിന്നു ഒളിച്ചോടി ഇവിടെയെത്തി വിവാഹിതരാകുകയുമായിരുന്നു. ഹിമാചലിലെ ഗയ ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍.
ഈ മാസം ഒന്നിന് പെണ്‍കുട്ടിയെ പെട്ടെന്ന് സ്വന്തം ഗ്രാമത്തില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ വനിത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രണയ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് രണ്ട് പേരുടെയും മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി ഇവരെ പിടികൂടുകയായിരുന്നു. ബന്ദി മഹിള പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐ രത്തന്‍ ലാല്‍ അടക്കം മൂന്നംഗ സംഘമാണ് ഹിമാചലില്‍ നിന്ന് ബിഹാറിലെ ജെഹനാബാദിലെത്തി ഇവരെ പിടികൂടിയത്.
ALSO READ : മാഡം മിന്‍സിന് താലി ചാര്‍ത്തി കല ജഥേഡി; ഗ്യാങ്സ്റ്ററിന്‍റെ വിവാഹം കനത്ത പൊലീസ് സുരക്ഷയില്‍, നാളെ ഗൃഹപ്രവേശനം