കൊച്ചി: ആരാധകർക്കൊപ്പം പ്രണയം ദിനം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ഫെബ്രുവരി 15ന് കലൂര്‍ സ്റ്റേഡിയത്തില്‍ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സുമായുള്ള മഞ്ഞപ്പടയുടെ മത്സരം കാണുവാനെത്തുന്ന പ്രണയിതാക്കൾക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. മത്സരം ആസ്വദിക്കുവാനായി വാലന്‍റെെന്‍സ് ഡേ തീമിൽ അണിയിച്ചൊരുക്കുന്ന പ്രീമിയം സീറ്റിങാണ് ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ഏര്‍പ്പെടുത്തുന്നത്. സെൽഫി ബൂത്തും വിവിധ ഇൻഡോർ ഗെയിമുകളും പ്രത്യേക കോർണറിലുണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിന്റെ ആവേശം പ്രിയപ്പെട്ടവരുടെ ഒപ്പം ആസ്വദിക്കുമ്പോൾ 👩❤️👨
— Kerala Blasters FC (@KeralaBlasters) February 13, 2025
Make it a special matchday for you and your loved one!
Grab your Valentine’s Corner tickets today 💕 ➡️ https://t.co/e159zDSm3K#KBFCMBSG #KBFC #KeralaBlasters #YennumYellow pic.twitter.com/ANyI8LmzoJ
ബ്ലാസ്റ്റേഴ്‌സ്-മോഹന്‍ ബഗാന്‍ ഫുട്ബോൾ ആവേശം നിറഞ്ഞ ഒരു സായാഹ്നം പ്രിയ പങ്കാളിയോടൊപ്പം മനോഹരമാക്കാനുള്ള അവസരമാണ് ഇതിലൂടെ പ്രണയിതാക്കൾക്ക് ലഭിക്കുന്നത്. കൂടാതെ പ്രീമിയം ടിക്കറ്റുകളിൽ കളി കാണാന്‍ വരുന്നവര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നേരിട്ട് കാണാനും പരിചയപ്പെടാനുമുള്ള അവസരവുമുണ്ട്.
കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു കപ്പിളിന് കൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കാൻഡിൽ ലൈറ്റ് ഡിന്നറിനുള്ള അവസരവും ലഭിക്കും. പ്രണയം ദിനം അവിസ്‌മരണീയമാക്കാന്‍ പേടിഎം ഇൻസൈഡറിലൂടെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.
VALENTINE’S CORNER AWAITS! 💕
— Kerala Blasters FC (@KeralaBlasters) February 11, 2025
Watch the Blasters battle the Mariners from our exclusive Valentine’s Corner, a matchday experience designed for couples!
Secure your spot NOW! 🎟 https://t.co/e159zDSm3K #KBFCMBSG #KeralaBlasters #KBFC #ISL #YennumYellow pic.twitter.com/mJkdu3zfLO
അതേസമയം പരിശീലനത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം നോഹ സദൗയിക്ക് പരിക്കേറ്റു. മെഡിക്കൽ ടീമിന്‍റെ മേൽനോട്ടത്തിൽ താരം നിലവിൽ ചികിത്സയിലാണ്. കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് നോഹക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
𝐈𝐍𝐓𝐑𝐎𝐃𝐔𝐂𝐈𝐍𝐆 𝐓𝐇𝐄 𝐕𝐀𝐋𝐄𝐍𝐓𝐈𝐍𝐄'𝐒 𝐂𝐎𝐑𝐍𝐄𝐑!👫
— Kerala Blasters FC (@KeralaBlasters) February 8, 2025
Experience the thrill of the Blasters taking on the Mariners from the exclusive Valentine’s Corner, a special section reserved for couples ❤⚽
Limited spots available, book now! 🎟https://t.co/e159zDROec… pic.twitter.com/nKY2fSTjN7
- Also Read: റിഷഭ് പന്തിന് അവസരമില്ല, ചാമ്പ്യന്‍സ് ട്രോഫിയിലും രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറെന്ന് ഗംഭീര്‍ - CHAMPIONS TROPHY 2025
- Also Read: ത്രിരാഷ്ട്ര പരമ്പര: ദക്ഷിണാഫ്രിക്കയ്ക്കെതിരെ അതിരുവിട്ട പ്രകടനവുമായി പാക് താരങ്ങള്‍- വീഡിയോ - PAK VS SA TRI SERIES
- Also Read: സഞ്ജുവിന്റെ വിരലിലെ പൊട്ടല്‍; ഐപിഎല്‍ നഷ്ടമായേക്കും..! ആരാധകര്‍ ഞെട്ടലില്‍ - SANJU SAMSON INJURY UPDATE