കേരളം

kerala

ETV Bharat / bharat

പ്രിയങ്ക ഗാന്ധിയും സഹോദരനെപ്പോലെ അവസരവാദി; വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് - BJP CRITICIZES PRIYANKA

ഗാന്ധി കുടുംബത്തിന് വയനാട്ടിലെ വോട്ടർമാരോട് ആത്മാർത്ഥമായ കരുതലോ സ്നേഹമോ ഇല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ബിജെപി ദേശീയ വക്താവ് സിആര്‍ കേശവന്‍.

PRIYANKA GANDHI WAYANAD BYPOLL  BJP SPOKESPERSON CR KESAVAN  പ്രിയങ്ക ഗാന്ധി വയനാട്  ബിജെപി ദേശീയ വക്താവ് സിആർ കേശവൻ
CR Kesavan (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 9:28 PM IST

ബെംഗളൂരു : വയനാട് മണ്ഡലത്തിലെ വോട്ടർമാരെ ഗാന്ധി കുടുംബം വഞ്ചിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സിആർ കേശവൻ. ഗാന്ധി കുടുംബത്തിന് വയനാട്ടിലെ വോട്ടർമാരോട് ആത്മാർത്ഥമായ കരുതലോ സ്നേഹമോ ഇല്ലെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും സിആര്‍ കേശവന്‍ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ വഞ്ചന വയനാട്ടിലെ വോട്ടർമാർക്ക് വളരെ കയ്പേറിയ അനുഭവമായിരുന്നു. പ്രിയങ്ക ഗാന്ധി വാദ്രയും സഹോദരനെപ്പോലെ ഒരു അവസരവാദി മാത്രമാണെന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും സിആര്‍ കേശവന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി രാഷ്‌ട്രീയ വിനോദ സഞ്ചാരി മാത്രമാണെന്നും ബിജെപി വക്താവ് ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ വർഷം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും വയനാട്ടില്‍ നിന്നും മത്സരിച്ച രാഹുല്‍ ഗാന്ധി രണ്ടിടത്ത് നിന്നും വിജയിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ റായ്‌ബറേലി നിലനിര്‍ത്തി.

ഇതോടെയാണ് വയനാട് സീറ്റ് ഒഴിവ് വന്നത്. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ കന്നിയങ്കം കുറിക്കാനെത്തുകയായിരുന്നു. ഒക്‌ടോബർ 22-ന് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

മാർക്കറ്റ് ജങ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രിയങ്ക ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചത്. നവംബര്‍ 13ന് ആണ് വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിലായി 47 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പം അന്ന് തന്നെ നടക്കും.

Also Read:നാമനിർദേശ പത്രികയിൽ ക്രമക്കേട് ആരോപണം; മറുപടിയുമായി പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details