ബെലഗാവി (കർണാടക):ഗൂഗിൾ മാപ് നോക്കി കാറിൽ യാത്ര ചെയ്‌ത ബിഹാറി കുടുംബം കര്‍ണാടകയില്‍ കൊടുംവനത്തില്‍ കുടുങ്ങി. കര്‍ണാടകയിലെ ബലഗാവിയിലാണ് സംഭവം. ഭീംഗഡ വന്യജീവി സങ്കേതത്തിലെ വനത്തില്‍ കുടുംബത്തിന് ഒരു രാത്രി മുഴുവൻ കഴിയേണ്ടി വന്നു. ഒടുവിൽ ഖാനാപൂർ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവർ പുറത്തെത്തിയത്.
ബിഹാര്‍ സ്വദേശിയായ രാജ്‌ദാസ് രഞ്ജിത്‌ദാസ് കുടുംബത്തോടൊപ്പം ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് കാറിൽ പോവുകയായിരുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു യാത്ര. യാത്രക്കിടെ പ്രധാന റോഡിൽ നിന്ന് 7-8 കിലോമീറ്റർ മാറി ഷിരോലിക്കും ഹെമ്മദാഗയ്ക്കും ഇടയിലുള്ള കൊടംകാട്ടില്‍ അർദ്ധ രാത്രി ഇവര്‍ പെട്ടുപോവുകയായിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാല്‍ തുടര്‍ന്ന് യാത്ര ചെയ്യാനായില്ല.