പശ്ചിമ ബംഗാൾ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിൽ പര്യടനം തുടരുന്നു. രാവിലെ സുജാപുരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബസിലും പദയാത്രയായുമാണ് ഇന്നത്തെ പര്യടനം. മൂർഷിദാബാദിൽ അടക്കം രാഹുൽഗാന്ധി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍: സിപിഎം നേതാക്കള്‍ ഇന്ന് യാത്രയില്‍ പങ്കെടുത്തേക്കും - ഭാരത് ജോഡോ ന്യായ് യാത്ര
സ്വാതന്ത്ര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പോരാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Published : Feb 1, 2024, 11:06 AM IST
സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് വാക്ക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് പര്യടനം തുടരുന്നത്. കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുമ്പോഴും, ദേശീയ നേതൃത്വം കരുതലോടെയാണ് പ്രതികരിക്കുന്നത് (Bharat Jodo Nyay Yatra). അതേസമയം സിപിഎം നേതാക്കൾ ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഇന്നലെ (31/01/2024) ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബംഗാള്‍-ബിഹാര്‍ അതിര്‍ത്തിയില്‍ വച്ച് രാഹുലിന്‍റെ കാറിന് നേരെ കല്ലേറുണ്ടായിരുന്നു. തുറന്ന കാറിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന് വീഴ്‌ചയുണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചു.