കേരളം

kerala

ETV Bharat / bharat

ഗെഹ്‌ലോട്ട് സര്‍ക്കാര്‍ രൂപീകരിച്ച പതിനേഴ് ജില്ലകളില്‍ ഒന്‍പതും വേണ്ടെന്ന് വച്ച് രാജസ്ഥാനിലെ ഭജന്‍ലാല്‍ ശര്‍മ്മ മന്ത്രിസഭ - BHAJANLAL GOVT ON NEWS DISTRITCS

മൂന്ന് ഡിവിഷനുകളും വേണ്ടെന്ന് ഭജന്‍ലാല്‍ ശര്‍മ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സികാര്‍, പാലി, ബന്‍സ്വാര ഡിവിഷനുകളാണ് റദ്ദാക്കിയത്. ഇതോടെ രാജസ്ഥാനില്‍ 41 ജില്ലകളും ഏഴ് ഡിവിഷനുകളുമായി മാറി.

BHAJANLAL CABINET MEETING  BHAJANLAL GOVT ON NEWS DISTRITCS  previous Gehlot government  Rajasthan now have 41 districts
State ministers Sumit Godara and Jogaram Patel (ETV Bharat)

By ETV Bharat Kerala Team

Published : Dec 28, 2024, 7:38 PM IST

ജയ്‌പൂര്‍:അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച പതിനേഴ് ജില്ലകളില്‍ ഒന്‍പതും റദ്ദാക്കി ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ മൂന്ന് ഡിവിഷനുകളും റദ്ദാക്കിയിട്ടുണ്ട്. സികാര്‍, പാലി, ബനസ്വര എന്നീ ഡിവിഷനുകളാണ് റദ്ദാക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇതോടെ സംസ്ഥാനത്ത് നിലവില്‍ 41 ജില്ലകളും ഏഴ് ഡിവിഷനുകളുമാണ് ഉള്ളത്. സംസ്ഥാന മന്ത്രിമാരായ സുമിത് ഗോദാര, ജോഗാറാം പട്ടേല്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്. ഡുഡു, കെക്രി, ഷാഹ്പുര, നീംകത്‌ന, ഗംഗാപൂര്‍ സിറ്റി, ജയ്‌പൂര്‍ റൂറല്‍, അനുപ്‌ഗഡ്, സാന്‍ചോര്‍ ജില്ലകളാണ് റദ്ദാക്കിയത്. ബലോത്ര, ഖയ്റതാല്‍-തിജാര, ബിയാവര്‍, കോട്‌പുട്‌ലി-ബഹ്‌റോദ്, ദ്വിദ്വാന-കുചാമന്‍, ഫലോദി, ദീഗ്, സനുലുബാര്‍ എന്നീ ജില്ലകള്‍ നിലനിര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുന്‍ സര്‍ക്കാരിന്‍റെ അവസാന കാലത്താണ് പതിനേഴ് പുതിയ ജില്ലകളും മൂന്ന് ഡിവിഷനുകളും രൂപീകരിക്കാന്‍ തീരുമാനിച്ചത്. പുത്തന്‍ ജില്ലകളുടെ രൂപീകരണം പുനഃപരിശോധിച്ച പുതിയ സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും തീരുമാനത്തെ പ്രതിപക്ഷ നേതാവ് ടിക്കറാം ജുല്ലി ചോദ്യം ചെയ്‌തിരുന്നു. ലഡാക്കില്‍ പുതിയ ജില്ലകളുടെ പ്രഖ്യാപനത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

പുതിയ ജില്ലകള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ സൃഷ്‌ടിക്കുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന വേളയിലായിരുന്നു പുതിയ ജില്ലകളുടെ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുത്തന്‍ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രപരമായ നടപടികളാണ് കൈക്കൊണ്ടതന്ന് ജൂല്ലി എക്‌സില്‍ കുറിച്ചു. രാഷ്‌ട്രീയ കാരണം കൊണ്ട് മാത്രം ഭജന്‍ലാല്‍ സര്‍ക്കാര്‍ പുത്തന്‍ ജില്ലകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന വേളയിലായിരുന്നു ഈ പ്രഖ്യാപനമെന്നും അദ്ദേഹം ആരോപിച്ചു. ലഡാക്കില്‍ പുതിയ ജില്ലകളുടെ രൂപീകരണത്തിന് പറയുന്ന കാരണങ്ങള്‍ രാജസ്ഥാനും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ലഡാക്കില്‍ രണ്ട് ജില്ലകള്‍ മാത്രമാണ് ഉള്ളത്. അതാണ് ഇപ്പോള്‍ ഏഴായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതായത് അഞ്ച് മടങ്ങ് വര്‍ദ്ധന. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനില്‍ മുന്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ഭരണസൗകര്യത്തിനായി പുതിയ ജില്ലകള്‍ രൂപീകരിച്ചു. ഇത് വഴി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകാനും സൗകര്യമുണ്ടായി. ഇതിനാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ വിഘാതം സൃഷ്‌ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Also Read:രാജസ്ഥാനിലും ജാതി സെൻസസ്; വാഗ്‌ദാന പെരുമഴയുമായി കോൺഗ്രസിന്‍റെ പ്രകടന പത്രിക - അശോക് ഗെലോട്ട്

ABOUT THE AUTHOR

...view details