ഭരണകക്ഷിയായ ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയം കൊയ്‌തു. ഹമിര്‍പൂര്‍ സീറ്റില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥി ആശിഷ് ശര്‍മ വിജയിച്ചു. 1571 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശര്‍മയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. പുഷ്‌പിന്ദര്‍ വര്‍മയെയാണ് പരാജയപ്പെടുത്തിയത്. ഡോ. പുഷ്‌പിന്ദറിന് 25470വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആശിഷ് ശര്‍മ 27041 വോട്ടുകള്‍ നേടി.
നിയമസഭ ഉപതെരഞ്ഞെടുപ്പ് 2024 ഫലം: പന്ത്രണ്ട് മണ്ഡലങ്ങളിലും ഇന്ത്യ സഖ്യം മുന്നേറുന്നു, എഎപിയുടെ മൊഹിന്ദര്‍ ഭഗത് ജലന്ധര്‍ വെസ്റ്റില്‍ നിന്ന് വിജയിച്ചു - Results Today As Counting Begins
Published : Jul 13, 2024, 10:04 AM IST
|Updated : Jul 13, 2024, 3:00 PM IST
ഹൈദരാബാദ് :രാജ്യമെമ്പാടുമായി 13 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ജൂലൈ പത്തിനാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിലെ രൂപാലി, പശ്ചിമബംഗാളിലെ റായ്‌ഗഞ്ച്, റാണാഘട്ട് സൗത്ത്, ബാഗ്‌ഡ, മാണിക്‌തല, തമിഴ്‌നാട്ടിലെ വിക്രവാണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഉത്തരാഖണ്ഡിലെ ബദ്‌രീനാഥ്, മംഗ്ലൗര്‍, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ഹിമാചല്‍പ്രദേശിലെ നളഗഡ്, ദേര, ഹമിര്‍പൂര്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
LIVE FEED
ഹിമാചല്‍ പ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഹമീര്‍പൂരില്‍ ബിജെപിക്ക് ജയം
പശ്ചിമബംഗാള്‍ തൂത്തുവാരി ടിഎംസി
ബിജെപിയുടെ അപ്രമാദിത്വത്തെ തകര്‍ത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ടിഎംസി ഉപതെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളും തൂത്തുവാരി. റായ്ഗഡ്, റാണഘട്ട് സൗത്ത്, ബാഗ്‌ദ മണിക്‌തല സീറ്റുകള്‍ ടിഎംസി സ്വന്തമാക്കി.
ഹിമാചല്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബാവ നല്‍ഗഡ് സീറ്റില്‍ നിന്ന് വിജയിച്ചു
നല്‍ഗഡ് സീറ്റില്‍ കോണ്‍ഗ്രസിന് വിജയം. ഹര്‍ദീപ് സിങ് ബാവ ബിജെപിയുടെ കെ എല്‍ ഠാക്കൂറിനോട് 8990 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ദേരമണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ്
ഹിമാചല്‍ പ്രദേശിലെ ദേര നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കമലേഷ് ഠാക്കൂര്‍ വിജയിച്ചു. 9000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ഹോഷ്യാര്‍ സിങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. 2022ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജേഷ് ശര്‍മ ദയനീയമായി പരാജയപ്പെട്ട മണ്ഡലമാണിത്. അത് കൊണ്ട് തന്നെ ഠാക്കൂറിന്‍റെ വിജയം കോണ്‍ഗ്രസിന് വലിയ ആശ്വാസമായിരിക്കുകയാണ്.
ബിഹാറിലെ രുപാലിയില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് മുന്നേറ്റം
നേരത്തെ മുന്നേറിക്കൊണ്ടിരുന്ന ജനതാദള്‍ സ്ഥാനാര്‍ഥി കലന്ധര്‍ മണ്ഡലിനെ പിന്നിലാക്കി സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ് 37137 വോട്ടുകള്‍ നേടി മുന്നേറുന്നു. ആര്‍ജെഡി സ്ഥാനാര്‍ഥി ബിമ ഭാരതിക്ക് 20253 വോട്ടുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
പശ്ചിമബംഗാളിലെ റായ്‌ഗഞ്ചിലും ബാഗ്‌ദയിലും തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം
റായ്‌ഗഞ്ചിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മധുപര്‍ണ ഠാക്കൂര്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി. 25 വയസ് മാത്രമാണ് മധുപര്‍ണയ്ക്കുള്ളത്.
ഹിമാചലില്‍ കോണ്‍ഗ്രസ് വിജയാഘോഷം തുടങ്ങി
ദേര നിയമസഭ മണ്ഡലത്തില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്‍റെ ബാര്യ കമലേഷ് ഠാക്കൂറിന്‍റെ ലീഡ് ഏഴായിരം കടന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. ധാലിയാരയിലെ വീഥികള്‍ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. കാന്‍ഗ്രയിലും ഠാക്കൂറിന്‍റെ വിജയം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എഎപിയുടെ മൊഹിന്ദര്‍ ഭഗത് ജലന്ധര്‍ വെസ്റ്റില്‍ നിന്ന് വിജയിച്ചു
എഎപിക്ക് ജലന്ധറില്‍ വിജയം. മൊഹിന്ദര്‍ ഭഗത് ബിജെപിയുടെ ശീതള്‍ അന്‍ഗുരാലിനെ 37000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
പശ്ചിമബംഗാളില്‍ ആഘോഷം തുടങ്ങി ടിഎംസി പ്രവര്‍ത്തകര്‍
സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും പാര്‍ട്ടി മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ച് കഴിഞ്ഞു
അമര്‍വാഡയില്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം
മധ്യപ്രദേശിലെ അമര്‍വാഡയില്‍ അഞ്ചാം റൗണ്ടിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം, നാല് റൗണ്ടുകളില്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നു. ജലന്ധറില്‍ പന്ത്രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ എഎപിയുടെ മൊഹീന്ദര്‍ ഭഗത്തിന് 50732 വോട്ടുകള്‍. കോണ്‍ഗ്രസിന്‍റെ സുരീന്ദര്‍ കൗറിന് 15728 വോട്ടുകളാണ് ഉള്ളത്. ബിജെപിയുടെ ശീതള്‍ അംഗുരാലിന് 16614 വോട്ടുകള്‍
കമലേഷ് ഠാക്കൂര്‍ മുന്നില്‍
ഹിമാചല്‍ മുഖ്യമന്ത്രി സുഖുവിന്‍റെ ബാര്യ കമലേഷ് ഠാക്കൂര്‍ ദേര മണ്ഡലത്തില്‍ എട്ട് റൗണ്ട് വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ 6115 വോട്ടുകളുമായി മുന്നിലാണ്.
ജെഡിയു സ്ഥാനാര്‍ഥി കലാധര്‍ പ്രസാദ് മണ്ഡല്‍ ബിഹാറിലെ രുപാലിയില്‍ മുന്നേറുന്നു
നാല് റൗണ്ട് വോട്ടുകള്‍ എണ്ണത്തിര്‍ന്നപ്പോള്‍ കലാധര്‍ മണ്ഡലിന് 22168 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ് 17130 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ആര്‍ജെഡി സ്ഥാനാര്‍ഥി ബിമ ഭാരതി 12223 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.
ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം, അമര്‍വരയില്‍ ബിജെപി ലീഡ് ചെയ്യുന്നു
ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യത്തിന് അനുകൂലം. കോണ്‍ഗ്രസ്, എഎഫി, ടിഎംസി, ഡിഎംകെ അടക്കമുള്ള ഇന്ത്യ സഖ്യം ഉപതെരഞ്ഞെടുപ്പ് നടന്ന പതിമൂന്ന് നിയമസഭ സീറ്റുകളില്‍ പത്തിലും മുന്നേറുന്നു. ബിജെപിയും ജെഡിയുവും ഓരോ സീറ്റുകളില്‍ മുന്നേറുന്നു. ഹിമാചലിലെ മൂന്ന് സീറ്റിലും കോണ്‍ഗ്രസിനാണ് ലീഡ്. ഉത്തരാഖണ്ഡിലെ ഹമിര്‍പൂരിലും മംഗ്ലൗരിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. പശ്ചിമബംഗാളിലെ നാല് സീറ്റുകളില്‍ ബാഗ്‌ദ, നനിക്തല, റായ്‌ഗഞ്ച് സീറ്റുകളില്‍ ടിഎംസിയാണ് മുന്നില്‍. മധ്യപ്രദേശിലെ അമര്‍വാര സീറ്റില്‍ മാത്രമാണ് ബിജെപി മുന്നിലുള്ളത്. ബിഹാറിലെ രുപാലിയില്‍ ജെഡിയുവാണ് മുന്നേറുന്നത്.
ഹമിര്‍പൂരിലും മംഗ്ലൗരിലും കോണ്‍ഗ്രസ് മുന്നേറുന്നു, ദേരയില്‍ ബിജെപി
ഹൈദരാബാദ് :ഹിമാചല്‍ പ്രദേശിലെ ദേര സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ഹോഷ്യാര്‍ സിങ് മുന്നേറുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ഡോ. പുഷ്‌പിന്ദര്‍ വര്‍മ്മയും ഖ്വാസി നിസാമുദ്ദീനും ഹിമാചലിലെ ഹമിര്‍പൂരിലും ഉത്തരാഖണ്ഡിലെ മംഗ്ലൗരിയിലും മുന്നേറുകയാണ്. എഎപിയുടെ മൊഹിന്തര്‍ ഭഗത് പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. ജെഡിയു സ്ഥാനാര്‍ഥി കലാധര്‍ പ്രസാദ് മംഗള്‍ ബിഹാറിലെ രുപാലിയിലും മുന്നേറുന്നു.