ETV Bharat / bharat

ബജറ്റ് അവതരണം പൂര്‍ത്തിയായി; ആന്ധ്രയ്‌ക്കും ബിഹാറിനും വമ്പൻ പ്രഖ്യാപനങ്ങള്‍ - UNION BUDGET 2024 LIVE UPDATES - UNION BUDGET 2024 LIVE UPDATES

കേന്ദ്ര ബജറ്റ് 2024  നിര്‍മല സീതാരാമൻ  BUDGET 2024  BUDGET LIVE
UNION BUDGET 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 9:11 AM IST

Updated : Jul 23, 2024, 12:55 PM IST

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി. പാര്‍ലമെന്‍റില്‍ രാവിലെ 11 മണിക്ക് ആരംഭിച്ച ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം ഒന്നര മണിക്കൂറോളം നീണ്ടു.

ബിഹാര്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ കേന്ദ്രധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ ഹൈവേ വികസനത്തിന് 26000 കോടിയും വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11500 കോടിയുടെ സഹായവും നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ടൂറിസം മേഖലയിലും ബിഹാറില്‍ വമ്പൻ പ്രഖ്യാപനങ്ങള്‍ ഉണ്ട്. പുതിയ വിമാനത്താവളവും ബിഹാറില്‍ നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

15,000 കോടിയുടെ പാക്കേജാണ് ആന്ധ്രാപ്രദേശിന്. തലസ്ഥാന വികസനത്തിന് ഈ തുക ഉപയോഗിക്കും. സംസ്ഥാനത്തെ കര്‍ഷകര്‍ക്കും പോലവാരം ജലസേചന പദ്ധതിയ്‌ക്കും പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ആദായ നികുതി സ്കീമിലൂടെ ഇളവിനുള്ള പരിധി 50000ല്‍ നിന്നും 75000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കുന്നതോടെ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ വില കുറയും.

LIVE FEED

12:38 PM, 23 Jul 2024 (IST)

  • ബജറ്റ് അവതരണം പൂര്‍ത്തിയായി

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി.

12:31 PM, 23 Jul 2024 (IST)

  • ആദായ നികുതി ഇളവ്

വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം വരെയുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാൻഡേര്‍ഡ് ഡിഡക്ഷൻ 50,000 ത്തില്‍ നിന്നും 75,000 ആക്കി ഉയര്‍ത്തി. നികുതി മൂന്ന് ലക്ഷം രൂപ വരെയില്ല. 3-7 ലക്ഷം വരെ അഞ്ച് ശതമാനം. 7-10 ലക്ഷം വരെ പത്ത് ശതമാനം നികുതി. 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനമാണ് നികുതി. 12-15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

12:29 PM, 23 Jul 2024 (IST)

  • വിദേശസ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചു

വിദേശ സ്ഥാപനങ്ങള്‍ക്കായുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു.

12:28 PM, 23 Jul 2024 (IST)

  • ക്രൂയിസ് ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം

രാജ്യത്ത് ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ കമ്പനികള്‍ക്ക് നികുതിയിളവ്. ഇതുവഴി തൊഴില്‍ ലഭ്യമാക്കും.

12:26 PM, 23 Jul 2024 (IST)

  • ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടിയില്ല

ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്ന് ധനമന്ത്രി.

12:21 PM, 23 Jul 2024 (IST)

  • ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നികുതി വേണ്ട

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനവിനിമയത്തെ നികുതിയില്‍ നിന്നും ഒഴിവാക്കും.

12:20 PM, 23 Jul 2024 (IST)

  • ആദായ നികുതി ആക്‌ട് പുനഃപരിശോധിക്കും

ആദായ നികുതി ആക്‌ട് പുനഃപരിശോധിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി

12:18 PM, 23 Jul 2024 (IST)

  • സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി

സമുദ്രേല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ ഇടപെടല്‍. ഇതിനായി നികുതിയിളവ് കൊണ്ടുവരും. മത്സ്യങ്ങളുടെ തീറ്റ ഉള്‍പ്പടെ മൂന്ന് ഇനങ്ങള്‍ക്ക് നികുതിയിളവ് ഏര്‍പ്പെടുത്തും.

12:17 PM, 23 Jul 2024 (IST)

  • പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് വിലയേറും

കസ്റ്റംസ് ഡ്യൂട്ടി കൂട്ടുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില കൂടും.

12:16 PM, 23 Jul 2024 (IST)

  • വില താഴും

ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.

12:14 PM, 23 Jul 2024 (IST)

  • കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതായി ധനമന്ത്രി.

12:13 PM, 23 Jul 2024 (IST)

  • മൊബൈല്‍ ഫോണിന് വില കുറയും

മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കും. ഇതോടെ വിപണിയില്‍ ഇവയുടെ വില കുറയും.

12:12 PM, 23 Jul 2024 (IST)

  • പെൻഷൻ പദ്ധതിയില്‍ മാറ്റമില്ല

പഴയ പെൻഷൻ പദ്ധതിയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി. പുതിയ പദ്ധതിയില്‍ മാറ്റം കൊണ്ട് വരാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

12:10 PM, 23 Jul 2024 (IST)

  • ക്യാൻസര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ പുനഃപരിശോധിക്കുമെന്ന ധനമന്ത്രി. മൂന്ന് ക്യാൻസര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

12:09 PM, 23 Jul 2024 (IST)

  • കര്‍ഷകര്‍ക്ക് 6000 രൂപ തന്നെ

കര്‍ഷകര്‍ക്കുള്ള ധനസഹായം 6000 രൂപയായി തുടരുമെന്ന് ധനമന്ത്രി.

12:08 PM, 23 Jul 2024 (IST)

  • ജിഎസ്‌ടി നികുതി വരുമാനത്തില്‍ വര്‍ധന

ജിഎസ്‌ടി നികുതി വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കുന്നുവെന്നും ധനമന്ത്രി.

12:07 PM, 23 Jul 2024 (IST)

  • ധനകമ്മി 4.9 ശതമാനം

ധനകമ്മി ജിഡിപിയുടെ 4.9 ശതമാനം

12:00 PM, 23 Jul 2024 (IST)

  • എൻപിഎസ് വാത്സല്യ

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി

11:54 AM, 23 Jul 2024 (IST)

  • വിനോദ സഞ്ചാരം

വിനോദ സഞ്ചാര വികസനത്തിലും ബിഹാറിനായി വമ്പൻ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം. ലോകോത്തര നിലവാരത്തിലേക്ക് ഇവയെ എത്തിക്കാൻ ശ്രമിക്കും.

11:54 AM, 23 Jul 2024 (IST)

  • പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4

എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാനാകുന്ന റോ‍ഡുകള്‍ പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4ല്‍ നിര്‍മിക്കും. 25000 ​ഗ്രാമീണ മേഖലകളിലാണ് റോഡുകളുടെല നിര്‍മാണം.

11:54 AM, 23 Jul 2024 (IST)

  • ബിഹാറിന് പ്രളയ സഹായം, കേരളം പട്ടികയ്‌ക്ക് പുറത്ത്

പ്രളയം ദുരിതം നേരിടാൻ ബിഹാറിന് 11500 കോടിയുടെ വമ്പൻ പ്രഖ്യാപനം. സംസ്ഥാനത്ത് പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയില്‍ പദ്ധതി. അസം, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്കും സഹായം. കേരളത്തിന് സഹായമില്ല.

11:51 AM, 23 Jul 2024 (IST)

  • ഊര്‍ജ്ജ പദ്ധതികൾക്ക് കൂടുതല്‍ സഹായം

രാജ്യത്ത് കൂടുതല്‍ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാൻ സഹായം.

11:49 AM, 23 Jul 2024 (IST)

  • പെയ്‌ഡ് ഇന്‍റേണ്‍ഷിപ്പ്

രാജ്യത്തെ 500 സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം. 5000 രൂപ സ്റ്റൈപന്‍റ് നല്‍കും. പരിശീലനത്തിനുള്ള ചെലവും 10 ശതമാനം സ്റ്റൈപന്‍റും വഹിക്കേണ്ടത് കമ്പനികള്‍.

11:46 AM, 23 Jul 2024 (IST)

  • നഗരമേഖലയില്‍ 1 കോടി ഭവനങ്ങള്‍

നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്ക് 10 ലക്ഷം കോടി വകയിരുത്തി. പദ്ധതി നടപ്പിലാക്കുക പിഎംഎവൈയിലൂടെ.

11:44 AM, 23 Jul 2024 (IST)

  • ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി.

11:43 AM, 23 Jul 2024 (IST)

  • വ്യവസായ പാര്‍ക്കുകള്‍ കൂടും

രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. ഉടൻ യാഥാര്‍ഥ്യമാക്കുന്നത് 12 പാര്‍ക്കുകള്‍.

11:42 AM, 23 Jul 2024 (IST)

  • കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

അഞ്ഞൂറോളം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

11:41 AM, 23 Jul 2024 (IST)

  • മുദ്ര വായ്‌പ പരിധി ഉയര്‍ത്തി

മുദ്ര വായ്‌പകളുടെ പരിധി ഉയര്‍ത്തിയതായി ധനമന്ത്രി. 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കിയാണ് പരിധി ഉയര്‍ത്തിയത്.

11:39 AM, 23 Jul 2024 (IST)

  • ചെറുകിട ഇടത്തരം മേഖലകൾക്ക് സഹായം

രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 100 കോടിയുടെ ധനസഹായം.

11:39 AM, 23 Jul 2024 (IST)

  • വനിത ശാക്തീകരണ പദ്ധതികൾ

വനിതാ ശാക്തീകരണ പദ്ധതികൾക്കായി 3 ലക്ഷം കോടി വകയിരുത്തി.

11:37 AM, 23 Jul 2024 (IST)

  • എംഎസ്എംഇകള്‍ക്ക് ​പരി​ഗണന

എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കുമെന്ന് ധനമന്ത്രി. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്‌പ നൽകുമെന്ന് പ്രഖ്യാപനം. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്ന പേരില്‍ ആയിരം കോടി വകയിരുത്തുമെന്നും പാര്‍ലമെന്‍റില്‍ ധനമന്ത്രി.

11:37 AM, 23 Jul 2024 (IST)

  • ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമം

ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പദ്ധതിയിലൂടെ പ്രയോജനം.

11:33 AM, 23 Jul 2024 (IST)

  • ബിഹാറിനും ആന്ധ്രാപ്രദേശിനും വമ്പൻ പ്രഖ്യാപനങ്ങള്‍

ബിഹാറിലെ ഹൈവേ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 26000 കോടി. മെഡിക്കല്‍ കോളജിന് സഹായം. ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം. പോലവാരം ജലസേചന പദ്ധതിക്കും സഹായം.

11:32 AM, 23 Jul 2024 (IST)

  • ആന്ധ്രാപ്രദേശിന് ധനസഹായം

ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാന വികസനത്തിനായി 15000 കോടി രൂപ ലഭ്യമാക്കും.

11:30 AM, 23 Jul 2024 (IST)

  • ബിഹാറില്‍ വിമാനത്താവളം

ബിഹാറില്‍ പുതിയ വിമാനത്താവളമെന്ന് പ്രഖ്യാപനം. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം.

11:28 AM, 23 Jul 2024 (IST)

  • വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലുകള്‍ കൂട്ടും

രാജ്യത്ത് വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലുകളുടെ എണ്ണം വര്‍ധിപ്പിക്കും. രാജ്യത്ത് കൂടുതല്‍ ക്രഷകുള്‍ ആരംഭിക്കും. 400 ജില്ലകളില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ വിള സര്‍വേ. 1 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത ഇ വൗച്ചറുകള്‍.

11:25 AM, 23 Jul 2024 (IST)

  • വിദ്യാഭ്യാസ വായ്‌പ സഹായം 10 ലക്ഷം വരെ

അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ആയിരം വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കും. പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്‌പാസഹായം.

11:24 AM, 23 Jul 2024 (IST)

  • സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലന കേന്ദ്രം

സ്ത്രീകള്‍ക്കായി രാജ്യത്ത് പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍.

11:24 AM, 23 Jul 2024 (IST)

  • തൊഴിലില്ലായ്‌മ പരിഹരിക്കും

രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ പ്രത്യേക പദ്ധതികള്‍.

11:21 AM, 23 Jul 2024 (IST)

  • കര്‍ഷകര്‍ക്ക് സഹായം, 1.52 ലക്ഷം കോടി വകയിരുത്തി

കര്‍ഷകര്‍ക്ക് കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാൻ നവീന പദ്ധതി നടപ്പിലാക്കും. കാര്‍ഷിക മേഖലയ്‌ക്ക് വകയിരുത്തിയിരിക്കുന്നത് 1.52 ലക്ഷം കോടി.

11:18 AM, 23 Jul 2024 (IST)

  • നൈപുണ്യ വികസനം, ലക്ഷ്യം 4 കോടി യുവജനങ്ങള്‍

നാല് കോടിയോളം യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. ഗരീബ് കല്യാൺ യോജന 80 കോടി ജനങ്ങൾക്ക് പ്രയോജനം.

11:16 AM, 23 Jul 2024 (IST)

  • പണപ്പെരുപ്പം നിയന്ത്രണ വിധേയം

രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനം എന്ന ലക്ഷ്യത്തിലേക്ക്. പണപ്പെരുപ്പം നിയന്ത്രണ വിധേയമെന്നും ധനമന്ത്രി.

11:15 AM, 23 Jul 2024 (IST)

  • വിദ്യാഭ്യാസം, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ വിദ്യാഭ്യാസം, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

11:10 AM, 23 Jul 2024 (IST)

  • തൊഴില്‍ മേഖലയ്‌ക്ക് പ്രാധന്യം

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് കൂടുതല്‍ പ്രാധന്യം തൊഴില്‍ മേഖലയ്‌ക്കെന്ന് ധനമന്ത്രി. കഴിഞ്ഞ ഇടക്കാല ബജറ്റില്‍ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്കായിരുന്നു പ്രാധാന്യം.

11:09 AM, 23 Jul 2024 (IST)

  • സമ്പദ്‌വ്യവസ്ഥ ശക്തം

പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ സുസശക്തമാന്ന് ധനമന്ത്രി പാര്‍ലമെന്‍റില്‍

11:06 AM, 23 Jul 2024 (IST)

  • ജനങ്ങള്‍ക്ക് നന്ദി

മൂന്നാം തവണയും മോദി സര്‍ക്കാരിനെ തെരഞ്ഞെടുത്തതിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് ധനമന്ത്രി

11:04 AM, 23 Jul 2024 (IST)

  • ബജറ്റ് അവതരണം തുടങ്ങി

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്റില്‍ ആരംഭിച്ചു.

11:00 AM, 23 Jul 2024 (IST)

  • കേന്ദ്ര ബജറ്റ്: പാര്‍ലമെന്‍റില്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കം

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിനായുള്ള നടപടിക്രമങ്ങള്‍ പാര്‍ലമെന്‍റില്‍ പുരോഗമിക്കുന്നു. ബജറ്റ് അവതരണം അല്‍പസമയത്തിനകം.

10:38 AM, 23 Jul 2024 (IST)

  • പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റിലെത്തി.

10:30 AM, 23 Jul 2024 (IST)

  • പാര്‍ലമെന്‍റിന് പുറത്ത് എഎപി പ്രതിഷേധം

കേന്ദ്ര ഏജൻസികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണ ദിനത്തില്‍ പ്രതിഷേധവുമായി എഎപി. ആം ആദ്‌മി പാര്‍ട്ടി എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ ഉള്‍പ്പടെയുള്ളവരാണ് പാര്‍ലമെന്‍റിന് പുറത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിച്ചത്.

10:21 AM, 23 Jul 2024 (IST)

  • പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രിസഭ യോഗം

ബജറ്റിന് അംഗീകാരം നല്‍കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രിസഭ യോഗം.

10:16 AM, 23 Jul 2024 (IST)

  • 'മുൻ ബജറ്റുകള്‍ ജനവിരുദ്ധം' : കൊടിക്കുന്നില്‍ സുരേഷ് എംപി

കേന്ദ്രസര്‍ക്കാര്‍ മുന്‍പ് ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനവിരുദ്ധമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. സാമ്പത്തിക സര്‍വേയിലും ഇക്കാര്യം വ്യക്തമാണ്. വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിങ്ങനെ സാധാരാണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. എല്ലായിപ്പോഴും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

10:09 AM, 23 Jul 2024 (IST)

  • കേന്ദ്രമന്ത്രിമാര്‍ പാര്‍ലമെന്‍റില്‍

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, പ്രഹ്ളാദ് ജോഷി എന്നിവര്‍ പാര്‍ലമെന്‍റിലെത്തി.

9:59 AM, 23 Jul 2024 (IST)

  • ധനമന്ത്രി പാര്‍ലമെന്‍റില്‍

ബജറ്റ് അവതരണത്തിനായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റില്‍ എത്തി.

9:54 AM, 23 Jul 2024 (IST)

  • ധനമന്ത്രി പാര്‍ലമെന്‍റിലേക്ക്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിലേക്ക് പുറപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിന്‍റെ നോര്‍ത്ത് ബ്ലോക്കിലെത്തിയ ശേഷം രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് പാര്‍ലമെന്‍റിലേക്ക് പുറപ്പെട്ടത്. ക്യാബിനറ്റ് യോഗത്തിന് ശേഷം രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.

9:46 AM, 23 Jul 2024 (IST)

  • ജമ്മു കശ്‌മീര്‍ ബജറ്റ് പകര്‍പ്പുകള്‍ പാര്‍ലമെന്‍റില്‍

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൻ്റെ കണക്കാക്കിയ വരവുകളും ചെലവുകളും (2024-25) കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും.

9:40 AM, 23 Jul 2024 (IST)

  • ഓഹരി വിപണിയില്‍ നേട്ടം

ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ തുടങ്ങി ഓഹരി വിപണി. സെൻസെക്‌സ് 229 പോയിന്‍റും നിഫ്‌റ്റി 59 പോയിന്‍റും കൂടി.

9:19 AM, 23 Jul 2024 (IST)

  • ധനമന്ത്രി രാഷ്‌ട്രപതി ഭവനിലേക്ക്

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രസിഡന്‍റ് ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിക്കാൻ ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്‌ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. ധനകാര്യമന്ത്രാലയത്തില്‍ നിന്നാണ് മന്ത്രി രാഷ്‌ട്രപതി ഭവനിലേക്ക് തിരിച്ചത്.

9:11 AM, 23 Jul 2024 (IST)

  • നിര്‍മല സീതാരാമൻ ധനമന്ത്രാലയത്തില്‍

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. മന്ത്രിസഭ അംഗീകാരം നല്‍കുന്ന ബജറ്റ് രാവിലെ 11 മണിക്കാണ് സഭയില്‍ അവതരിപ്പിക്കുന്നത്.

Last Updated : Jul 23, 2024, 12:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.