ETV Bharat / bharat

വോട്ടെണ്ണൽ 23 ന്; വയനാട്, പാലക്കാട്, ചേലക്കര വോട്ടെടുപ്പ് നവംബർ 13 ന്; മഹാരാഷ്ട്രയിൽ 20 ന്, ജാർഖണ്ഡില്‍ രണ്ടു ഘട്ടം

author img

By ETV Bharat Kerala Team

Published : Oct 15, 2024, 3:04 PM IST

Updated : Oct 15, 2024, 4:50 PM IST

MAHARASHTRA JHARKHAND ELECTION  KERALA BYE ELECTION  പാലക്കാട് തെരഞ്ഞെടുപ്പ്  WAYANAD BYE ELECTION
Screengrab from Press Conference by Election Commission of India (Election Commission of India)

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികളും കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20-നാണ്. ഒറ്റ ഘട്ടമായാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാകും നടക്കുക. ആദ്യ ഘട്ടം നവംബർ 13 നും രണ്ടാം ഘട്ടം നവംബർ 20 നും നടക്കും. തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ നവംബർ 23-ന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കുമ്പോൾ 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും.

LIVE FEED

4:58 PM, 15 Oct 2024 (IST)

പ്രിയങ്കയ്‌ക്ക് വേണം 7 ലക്ഷം ഭൂരിപക്ഷം; എഐസിസി നിര്‍ദേശം നടപ്പാക്കാന്‍ വയനാട് ഡിസിസി

പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഏഴ് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം വേണമെന്ന എഐസിസി നിര്‍ദേശം നേതാക്കള്‍ക്ക് ലഭിച്ചുക്കഴിഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശം നടപ്പാക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ അരയും തലയും മുറുക്കി Read More...

4:48 PM, 15 Oct 2024 (IST)

പാലക്കാട് അങ്കത്തട്ടില്‍ ആരൊക്കെ?; മൂന്ന് മുന്നണികളിലും ഭൈമീകാമുകര്‍ ഏറെ

മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ എല്ലാ മുന്നണികളും ഏറെ കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. കുറച്ച് കാലമായി സംസ്ഥാനത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി മത്സരമാണ് കാണാനാകുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ മുതിര്‍ന്ന ഒരു നേതാവിനെ Read More...

4:44 PM, 15 Oct 2024 (IST)

പാലക്കാട് ഇടത് സ്ഥാനാർഥിയായി കെ ബിനുമോൾക്ക് സാധ്യത. ചേലക്കരയിൽ യു ആർ പ്രദീപിനും സാധ്യത.

4:41 PM, 15 Oct 2024 (IST)

തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്

കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ നടക്കുന്നതിനാൽ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ബിജെപിയും.

4:34 PM, 15 Oct 2024 (IST)

വയനാട്ടില്‍ പെണ്‍പോരോ?; പ്രിയങ്കയുടെ എതിരാളി ആര്‌?

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ തയാറായിക്കഴിഞ്ഞു. ഇന്ത്യ സഖ്യ മുന്നണിയില്‍ പരസ്‌പം മത്സരിക്കാതെ എന്ത് കൊണ്ടൊരു വിട്ടു കൊടുക്കലിന് Read More..

4:31 PM, 15 Oct 2024 (IST)

രാധാകൃഷ്‌ണന്‍റെ പിൻഗാമിയെ തേടി സിപിഎം, കളം പിടിക്കാൻ രമ്യയെ ഇറക്കുമോ കോണ്‍ഗ്രസ്?

ഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ കെ രാധാകൃഷ്‌ണന്‍ ലോക്‌സഭാംഗമായതോടെ അനിവാര്യമായ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'കെ രാധാകൃഷ്ണന്‍ ഇഫക്റ്റ് ' ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമോ?. അതോ സിപിഎമ്മിന്‍റെ അജയ്യത Read More..

4:26 PM, 15 Oct 2024 (IST)

ബിജെപി സ്ഥാനാർഥികളായി

ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളായെന്ന് കെ സുരേന്ദ്രന്‍. സ്ഥാനാർഥി പട്ടിക കേന്ദ്രത്തിന് കൈമാറി. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ.

4:20 PM, 15 Oct 2024 (IST)

പാലക്കാട് രാഹുൽ, ചേലക്കരയിൽ രമ്യ

കെപിസിസി നല്‍കിയ സ്ഥാനാർഥി പട്ടികയില്‍ ചേലക്കരയിൽ രമ്യ ഹരിദാസും പാലക്കാട്ട് രാഹുല്‍ മാങ്കുട്ടത്തിലും. പ്രഖ്യാപനം എഐസിസി നടത്തും.

4:04 PM, 15 Oct 2024 (IST)

കേരളത്തിൽ നവംബർ 13 ന്

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍

3:58 PM, 15 Oct 2024 (IST)

ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടം

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി . ആദ്യ ഘട്ടം നവംബർ 13 ന് രണ്ടാം ഘട്ടം നവംബർ 20 ന്. വോട്ടെണ്ണല്‍ നവംബര്‍ 23 ന്.

3:54 PM, 15 Oct 2024 (IST)

മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടം

മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നവംബർ 20 ന്. നവംബര്‍ 23 ന് വോട്ടെണ്ണല്‍.

3:46 PM, 15 Oct 2024 (IST)

ജമ്മു കശ്‌മീരിലെ വോട്ടർമാർക്ക് അഭിനന്ദനം

ഹരിയാന- ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പുകൾ വിജയകരമായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരു സംസ്ഥാനങ്ങളിലെയും വോട്ടർമാർക്ക് അഭിനന്ദനം.

3:35 PM, 15 Oct 2024 (IST)

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം തുടങ്ങി

3:10 PM, 15 Oct 2024 (IST)

മുഖ്യമന്ത്രി സ്ഥാനാർഥി വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും, മഹാ വികാസ് അഘാഡിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടരുതെന്നും രാഹുൽ ഗാന്ധി. പരാമർശം മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമൊത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യവെ.

Last Updated : Oct 15, 2024, 4:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.