ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ 'മോദി ഗ്യാരണ്ടി'യ്‌ക്ക് ബദലുമായി അരവിന്ദ് കെജ്‌രിവാള്‍. പത്തിന ഗ്യാരണ്ടികളാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഇവയെല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
24 മണിക്കൂറും സൗജന്യ വൈദ്യുതി, കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം, സൗജന്യമായ ചികിത്സ, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അഗ്നിവീര്‍ പദ്ധതി റദ്ദാക്കല്‍, ചൈന കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനം, കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, ജിഎസ്‌ടി നിയമത്തിലെ സമഗ്ര പരിഷ്‌കരണം, ഡല്‍ഹിയ്‌ക്ക് പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ അവസരം എന്നിവയാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ഗ്യാരണ്ടികള്‍.