തിരുവനന്തപുരം: കേരളത്തില്‍ ഭൂമിയുടെ അളവിന് സാധാരണക്കാര്‍ ഉപയോഗിക്കുന്ന അളവുകള്‍ സെന്‍റും ഏക്കറുമാണ്. ഇത്ര ഏക്കര്‍ ഭൂമി അല്ലെങ്കില്‍ ഇത്ര സെന്‍റ് സ്ഥലം എന്നാണ് പൊതുവേ ആളുകള്‍ പറയാറുള്ളത്. എന്നാല്‍ ആധാരത്തിലും കരം അടക്കുന്ന രേഖകളിലുമൊക്കെയുള്ള അളവുകള്‍ വേറെ യൂണിറ്റുകളാണ്. അവിടെ കാണാന്‍ കഴിയുക ആര്‍ അല്ലെങ്കില്‍ ഹെക്‌ടര്‍ മാത്രമാണ്. ഭൂനികുതി തിട്ടപ്പെടുത്തുന്നതിനുള്ള അളവുകളിലും ആര്‍ ആണ് പരാമര്‍ശിക്കുന്നത്. 100 ചതുരശ്ര മീറ്ററാണ് ഒരു ആര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു സെന്‍റ് ഭൂമിയുടെ വിസ്‌തൃതി ആറില്‍ കണക്കാക്കിയാല്‍ 0.40 ആര്‍ ആയിരിക്കും. അതായത് ഒരു ആര്‍ എന്നു പറയുന്നത് രണ്ട് സെന്‍റും 470 ചതുരശ്ര ലിംഗ്‌സു ചേര്‍ന്നതാണ്.
ആര്‍ കണക്കുകള്‍ ഇങ്ങനെ
1 സെന്‍റ് | 0.40 ആര്‍ |
2 സെന്‍റ് | 0.81 ആര്‍ |
3 സെന്‍റ് | 0.81 ആര്‍ |
4 സെന്‍റ് | 1.62 ആര്‍ |
5 സെന്‍റ് | 2.02 ആര്‍(2 ആര്‍+2ച.മീറ്റര്‍) |
6 സെന്‍റ് | 2.43 ആര്‍ |
7 സെന്‍റ് | 2.83 ആര്‍ |
8 സെന്‍റ് | 3.24 ആര്‍ |
9 സെന്‍റ് | 3.64 ആര്‍ |
10 സെന്‍റ് | 4.05 ആര്‍ |
15 സെന്‍റ് | 6 ആര്‍+7 ച.മീറ്റര്‍ |
20 സെന്‍റ് | 10 ആര്‍+12 ച.മീറ്റര്‍ |
30 സെന്‍റ് | 2 ആര്‍+14 ച.മീറ്റര്‍ |
40 സെന്‍റ് | 16 ആര്‍+19 ച.മീറ്റര്‍ |
50 സെന്‍റ് | 20 ആര്‍+23 ച.മീറ്റര്‍ |
1 ഏക്കര്‍(100സെന്‍റ്) | 40 ആര്‍+47ച.മീറ്റര്‍ |
8.1 ആര്‍ വരെ (20 സെന്‍റ് വരെ ) ഭൂമിയുള്ളവര്‍ക്ക് അഞ്ച് രൂപ എന്ന നിരക്കിലായിരുന്നു നേരത്തേ പഞ്ചായത്തുകളില്‍ ഭൂനികുതി കണക്കാക്കിയിരുന്നത്.
8.1 ആര്‍ വരെ വിസ്‌തീര്‍ണമുള്ള പ്രദേശത്തിന് അടിസ്ഥാന ഭൂനികുതി നിരക്ക് ഇതേവരെ പഞ്ചായത്തു പരിധിയില്‍ പ്രതി വര്‍ഷം അഞ്ച് രൂപയായിരുന്നു. അതായത് നിങ്ങള്‍ക്ക് 8.1 ആര്‍ വരെ വിസ്‌തൃതിയുള്ള ഭൂമി സ്വന്തമായുണ്ടെങ്കില്‍ നല്‍കേണ്ടിയിരുന്ന വാര്‍ഷിക ഭൂനികുതി 40 രൂപ 50 പൈസയായിരുന്നു. അതായത് ഇരുപത് സെന്‍റില്‍ അല്‍പ്പം കൂടുതല്‍ ഭൂമിയുള്ളവര്‍ നല്‍കേണ്ടിയിരുന്ന നികുതി. അത് പ്രതിവര്‍ഷം ആര്‍ ഒന്നിന് ഏഴര രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. അതായത് നേരത്തേ 40 രൂപ 50 പൈസ ഭൂനികുതി നല്‍കിപ്പോന്നവര്‍ ഇനി നല്‍കേണ്ടത് 60 രൂപ 75 പൈസയാണ്.
8.1 ആറിനു മുകളില്‍ വിസ്‌തീര്‍ണമുള്ള ഭൂമിക്ക് ഓരോ ആറിനും എട്ട് രൂപയായിരുന്നു നേരത്തേ ഭൂനികുതി. അതായത് 8.1 ആറിനേക്കാള്‍ ഒരു ലിംഗ്‌സ് കൂടുതല്‍ ഭൂമിയുള്ളവരാണെങ്കില്‍ 64 രൂപ 80 പൈസ നികുതി. ഇത് 12 രൂപയായി ഉയര്‍ന്നു. അതായത് 8.1 ആറിനേക്കാള്‍ ഒരു ലിംഗ്‌സ് കൂടുതല്‍ ഭൂമിയുള്ളവരാണെങ്കില്‍ ഓരോ ആറിനും 12 രൂപ വെച്ച് നല്‍കേണ്ട ഭൂനികുതി 97 രൂപ 20 പൈസ .
മുന്‍സിപ്പല്‍ പ്രദേശത്ത് 2.43 ആര്‍ വരെ അതായത് ആറ് സെന്‍റ് വരെ ഭൂമിക്ക് ആര്‍ ഒന്നിന് 10 രൂപയായിരുന്നു പ്രതി വര്‍ഷ നികുതി. അതായത് ആറു സെന്‍റുകാര്‍ നല്‍കേണ്ടിയിരുന്ന നികുതി 24 രൂപ 30 പൈസ. ഇത് ആര്‍ ഒന്നിന് 15 രൂപയാക്കി ഉയര്‍ത്തി. എന്നു വെച്ചാല്‍ ഇനി മുതല്‍ നഗര സഭാ പരിധിയില്‍ ആറു സെന്‍റ് വരെ ഭൂമിയുള്ളവര്‍ നല്‍കേണ്ട ഭൂനികുതി 36 രൂപ 45 പൈസയാണ്. 2.43 ആറിനു മുകളില്‍ വിസ്‌തീര്‍ണമുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് 22.50 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
അതായത് ആറ് സെന്‍റിലേറെ ഭൂമിയുള്ളവര്‍ നേരത്തേ നല്‍കി വന്ന ഭൂനികുതി 36 രൂപ 45 പൈസയുടെ സ്ഥാനത്ത് ആര്‍ ഒന്നിന് 22.50 രൂപ വച്ച് ആറു സെന്‍റിലും ഒരു ലിംഗ്‌സ് ഏറെയുള്ളവര്‍ നല്‍കേണ്ടത് 54 രൂപ 67 പൈസ ഭൂനികുതിയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാല് സെന്‍റ് വരെ ഭൂമിയുള്ളവര്‍ക്ക് അതായത് 1.62 ആര്‍ വരെ ആര്‍ ഒന്നിന് 20 രൂപയായിരുന്നു വാര്‍ഷിക നികുതി. അതായത് ഓരോ ആറിനും 20 രൂപ വച്ച് കോര്‍പ്പറേഷനിലെ നാല് സെന്‍റുകാര്‍ നല്‍കേണ്ടിയിരുന്നത് 32രൂപ നാല്‍പ്പത് പൈസ. അത് ഓരോ ആറിനും 30 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
അതായത് കോര്‍പ്പറേഷനിലെ നാലു സെന്‍റുകാര്‍ ഇനി നല്‍കേണ്ടത് 48 രൂപ 60 പൈസ ഭൂനികുതി. 1.62 ആറിനു മുകളിലുള്ള ഓരോ ആറിനും 30 രൂപയായിരുന്നത് 45 രൂപയുമാക്കി.അതായത് നാലു സെന്‍റിലും അല്‍പ്പം ഏറെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ നിങ്ങളുടെ ഭൂമിയെങ്കില്‍ നല്‍കേണ്ട ഭൂനികുതി 72 രൂപ 90 പൈസ.
ഭൂ വിസ്‌തൃതി വര്‍ധിക്കുന്നതിനനുസരിച്ച് അടക്കേണ്ട ഭൂ നികുതിയും മാറും.