ETV Bharat / bharat

മാഘി പൂർണിമയുടെ നിറവിൽ കുംഭമേള; പ്രയാഗ്‌രാജിലേക്കൊഴുകി ജനസാഗരം - MAGHI PURNIMA MAHA KUMBH MELA

മാഘി പൂർണിമ ദിനത്തിൽ പുണ്യ സ്‌നാനത്തിലും പൂജ ചടങ്ങുകളിലും 73 ലക്ഷത്തിലധികം പേർ പങ്കെടുത്തു.

മാഘി പൂർണിമ മഹാ കുംഭമേള  MAGHI PURNIMA SNAN BEGINS  MAHA KUMBH MELA PRAYAGRAJ  MAHA KUMBH MELA 2025
In this image released by @myogioffice via X, devotees take holy dip at the Sangam on the occasion of the 'Maghi Purnima' sacred bath during the ongoing Maha Kumbh Mela, in Prayagraj, Wednesday, Feb. 12, 2025 (@myogioffice via PTI Photo)
author img

By ETV Bharat Kerala Team

Published : Feb 12, 2025, 12:46 PM IST

പ്രയാഗ്‌രാജ്: മാഘി പൂർണിമ ദിനത്തിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. വിശേഷ ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ ആരംഭിച്ച പുണ്യസ്‌നാനത്തിലും പൂജാ ചടങ്ങുകളിലും 73 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.

ഇന്ന് (ഫെബ്രുവരി 12) പുലർച്ചെയാണ് പുണ്യസ്‌നാനം ആരംഭിച്ചത്. മാഘി പൂർണിമ സ്‌നാനത്തോടെ ഒരു മാസം നീണ്ടുനിന്ന 'കൽപ്പവാസ്' അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കൽപ്പവാസികൾ മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങും. എല്ലാ കൽപ്പവാസികളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അംഗീകൃത പാർക്കിങ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ഭരണകൂടം അഭ്യർഥിച്ചു.

മാഘി പൂർണിമ മഹാ കുംഭമേള  MAGHI PURNIMA SNAN BEGINS  MAHA KUMBH MELA PRAYAGRAJ  MAHA KUMBH MELA 2025
Devotees take holy dip at the Sangam on the occasion of 'Maghi Purnima' during the ongoing Maha Kumbh Mela, in Prayagraj, Wednesday, Feb. 12, 2025 (PTI)

രാവിലെ 6 മണിയോടെ കൽപ്പവാസികൾ ഉൾപ്പെടെ 73 ലക്ഷത്തിലധികം പേർ ത്രിവേണി സംഗമത്തിലും മറ്റ് ഘട്ടുകളിലും ആചാര സ്‌നാനം ചെയ്‌തതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ പുലർച്ചെ 4 മണി മുതൽ മാഘി പൂർണിമ സ്‌നാന ചടങ്ങുകൾ നിരീക്ഷിക്കുകയാണ്.

പൊലീസ് ഡയറക്‌ടർ ജനറൽ പ്രശാന്ത് കുമാർ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവരും വാർ റൂമിൽ സന്നിഹിതരാണെന്ന് കുംഭ് എസ്എസ്‌പി രാജേഷ് ദ്വിവേദി പറഞ്ഞു. നേരത്തെ ബസന്ത് പഞ്ചമി അമൃത് സ്‌നാന വേളയിലും സമാനമായി വാർ റൂം സജ്ജീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാഘി പൂർണിമ സ്‌നാനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും ലോജിസ്‌റ്റിക്കൽ ക്രമീകരണങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. ഭക്തർ ഒരു അസൗകര്യവും നേരിടുന്നില്ലെന്നും അവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്നും കർശന സുരക്ഷ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവർക്ക് യോഗി ആദിത്യനാഥ് ആശംസകളർപ്പിച്ചു.

മാഘി മേള 2025ൽ വൻതോതിലുള്ള ഭക്തജനപ്രവാഹമാണ് ഉണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെ 4 മണി വരെ 48.83 ദശലക്ഷത്തിലധികം ആളുകൾ ഗംഗയിൽ പുണ്യസ്‌നാനം നടത്തി. മേള മൈതാനം സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണം 38.83 ദശലക്ഷമായി. അതേസമയം പ്രദേശത്ത് താമസിക്കുന്ന കൽപവാസികൾ 10 ദശലക്ഷം കവിഞ്ഞു. ഉത്സവത്തിന്‍റെ ആരംഭം മുതൽ സ്‌നാനം ചെയ്‌ത ഭക്തരുടെ ആകെ എണ്ണം 2025 ഫെബ്രുവരി 11 വരെ 462.5 ദശലക്ഷം കവിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: കുംഭമേള നഗരിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു; ത്രിവേണി സംഗമത്തിൽ മുങ്ങിനിവര്‍ന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.