അഹമ്മദ്‌നഗര്‍ (മഹാരാഷ്‌ട്ര) : സ്വന്തം പ്രവര്‍ത്തികൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. തന്നോടൊപ്പം മദ്യത്തിനെതിരെ ശബ്‌ദമുയര്‍ത്തിയിരുന്ന ആള്‍ ഇപ്പോള്‍ മദ്യനയം രൂപീകരിക്കുന്നതില്‍ തനിക്ക് ഏറെ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Hazare on arrest of Delhi CM). താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് തവണ കെജ്‌രിവാളിന് കത്തെഴുതിയിട്ടുണ്ടെന്നും ഹസാരെ വ്യക്തമാക്കി.
മദ്യ നയം നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യം. മദ്യം എന്തായാലും ദോഷം തന്നെയാണ്. ഇതുമൂലം സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇതേ മദ്യം തന്നെ കൊലപാതകങ്ങളും ഉണ്ടാക്കുന്നു. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ചിന്തകളില്‍ മുഴുവന്‍ പണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതില്‍ തനിക്ക് സങ്കടമില്ല. നല്ലതും ചീത്തയും നന്നാക്കാനാണ് നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഹസാരെ ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയാണ് ഡല്‍ഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഇതേ സംഭവത്തില്‍ എഎപിയുടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. 2011ലാണ് യുപിഎ സര്‍ക്കാരിന്‍റെ അഴിമതികള്‍ക്കെതിരെ അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തിലേക്ക് കെജ്‌രിവാള്‍ എത്തിയത്. ഇതിലൂടെ പ്രശസ്‌തനായതോടെ 2012ല്‍ അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്‌തു(Arvind Kejriwal).
ഇതിനിടെ ഇഡി അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal withdraws plea against ED arrest). ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പിന്‍വലിച്ചത്. വിചാരണ കോടതിയില്‍ ഇഡി കെജ്‌രിവാളിനെ ഹാജരാക്കാന്‍ തയ്യാറെടുക്കുകയായിരുന്നു (ED Arrest).