ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ ഗുരുതര സുരക്ഷ പ്രശ്‌നങ്ങൾ ബിജെപി രാഷ്‌ട്രീയവത്‌കരിക്കുകയാണെന്ന് മുതിർന്ന ആം ആദ്‌മി പാർട്ടി നേതാവ് സഞ്‌ജയ് സിങ് ആരോപിച്ചു. ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ നടന്ന വ്യാജ ബോംബ് ഭീഷണിയെക്കുറിച്ചുള്ള ബിജെപി നേതാവ് സുധാൻഷു ത്രിവേദിയുടെ പ്രസ്‌താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സകൂൾ കുട്ടികൾക്ക് ഭീഷണി നേരിടുന്ന വിഷയത്തെ നിങ്ങൾ (ബിജെപി) രാഷ്‌ട്രീയവത്‌ക്കരിക്കുന്നു. ആദ്യത്തെ ഭീഷണി 2024 മെയ് മാസത്തിലാണ് ലഭിച്ചത്. സംഭവം നടന്നിട്ട് ഇപ്പോൾ ഏകദേശം ഒമ്പത് മാസം പിന്നിട്ടു, എന്നാൽ ഡൽഹി പൊലീസ് ഇതുവരെ ഇതിനെ കുറിച്ച് ഒരു പ്രസ്‌താവനയും നടത്തിയിട്ടില്ല. എന്നാൽ വിഷയത്തെ കുറിച്ച് ബിജെപി നേതാവ് സുധാൻഷു ത്രിവേദി ഒരു പത്രസമ്മേളനത്തിൽ പറയുന്നു. അദ്ദേഹം വ്യത്യസ്‌ത എൻജിഒകളുടെ കഥകൾ പറയുന്നു, അദ്ദേഹത്തിന് എല്ലാം അറിയാം. 10 മാസമായി ഇതിനെ കുറിച്ച് ഒരു അന്വേഷണവും നടന്നില്ല, പക്ഷേ ഇപ്പോൾ തെരഞ്ഞെടുപ്പിന് 15 ദിവസം മുമ്പ് അവർ കെട്ടിച്ചമച്ച കഥകൾ പറയുകയാണ്' -എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.
കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ഡൽഹി പൊലീസ് കമ്മിഷണർ സുധാൻഷു ത്രിവേദിയുടെ പത്രസമ്മേളനം നിങ്ങൾ കണ്ടിട്ടുണ്ടാകും. അദ്ദേഹത്തെ ഡൽഹി പൊലീസ് കമ്മിഷണറായി നിയമിച്ചു. അതിനാൽ തന്നെ അദ്ദേഹം എല്ലാ ദിവസവും പുതിയ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. പൊലീസിന് പോലും നൽകാൻ കഴിയാത്ത വിവരം ബിജെപി നേതാവ് അറിയിക്കുകയാണെന്നും എംപി സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സകൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചതിന് കഴിഞ്ഞദിവസം പൊലീസ് പിടിയിലായ പന്ത്രണ്ടാം ക്ലാസുകാരന്‍റെ മാതാപിതാക്കൾ ഒരു രാഷ്‌ട്രീയ പാർട്ടിയെ പിന്തുണയ്‌ക്കുന്ന എൻജിഒയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായി ബിജെപി ആരോപിച്ചു. ഈ എൻജിഒ പാർലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്‌സൽ ഗുരുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രാഷ്‌ട്രീയ പാർട്ടിയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ എഎപി രംഗത്തെത്തി. അതേസമയം പൊലീസിന്‍റെ കണ്ടെത്തലുകൾ വളരെ ഗൗരവമേറിയതാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി എംപി വ്യക്തമാക്കി.
'എഎപിക്ക് ഡൽഹിയിൽ വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിലും വിവിധ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട നിരവധി അനാവശ്യ എൻജിഒകളുമായും പ്രവർത്തനങ്ങളുമായും അവർക്ക് ബന്ധമുണ്ട്. 2015 ഫെബ്രുവരിയിൽ ഉയർത്തിയ തുക്‌ഡെ-തുക്‌ഡെ എന്ന മുദ്രാവാക്യം അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടിരിക്കുന്നു. അഫ്‌സൽ ഗുരുവിന്‍റെ ചരമവാർഷികത്തിലായിരുന്നു അത്, അതിന്‍റെ ഫയൽ ആം ആദ്‌മി പാർട്ടി മാസങ്ങളോളം മൂടിവച്ചു. ഇപ്പോൾ ചോദ്യം കൂടുതൽ ആഴത്തിലാകുകയാണ്, ആ എൻജിഒ ആരാണ്, അവർക്ക് ആം ആദ്‌മി പാർട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ?' എന്ന് നേരത്തെ, ബിജെപി നേതാവ് സുധാൻഷു ത്രിവേദി പത്രസമ്മേളനത്തിൽ ചോദിച്ചിരുന്നു.
അഫ്‌സൽ ഗുരുവിന്‍റെ ദയാ ഹർജിയെ മുഖ്യമന്ത്രി അതിഷി മർലേനയുടെ മാതാപിതാക്കൾ പിന്തുണച്ചിരുന്നു. ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഉയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ എൻജിഒയ്‌ക്കും എഎപി നേതൃത്വത്തിനും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ആരോപിച്ചു. ഡൽഹി പൊലീസ് കണ്ടെത്തിയ കേസിൽ ഉൾപ്പെട്ട ആളുകളുമായി ആം ആദ്‌മി പാർട്ടിക്ക് ബന്ധമുണ്ടോയെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫെബ്രുവരി 5നാണ് ഒറ്റ ഘട്ടമായി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക, വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും.
Also Read:സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ചുരുളഴിച്ച് പൊലീസ്, പിന്നില്‍ വിദ്യാര്‍ഥികള്‍!!!