ഹൈദരാബാദ് :നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്ന് നാല് വയസുള്ള കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. ബച്ചുപള്ളി മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. ഒഡിഷ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തെലങ്കാനയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടിരുന്നു.
നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകളുണ്ടായത് ഗതാഗതം തടസപ്പെടുത്തി. ദുരന്ത നിവാരണ സേന നേരിട്ടിറങ്ങി വെള്ളക്കെട്ടുകള്‍ ഒഴിവാക്കുകയും കടപുഴകിയ മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്‌താണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.