കേരളം

kerala

ETV Bharat / bharat

16 കാരി പീഡിപ്പിക്കപ്പെട്ടു; പ്രതികള്‍ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ - Tripura Girl raped - TRIPURA GIRL RAPED

സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടി യുവാക്കളുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയാക്കപ്പെട്ടത്. പ്രതികളില്‍ ഒരാള്‍ പിടിയില്‍.

TRIPURA GIRL RAPED  GIRL RAPED BY SOCIAL MEDIA FRIENDS  16കാരി പീഡിപ്പിക്കപ്പെട്ടു  ത്രിപുര സെപാഹിജാല ജില്ല
Tripura Girl raped multiple times

By PTI

Published : May 2, 2024, 11:46 AM IST

അഗര്‍ത്തല (ത്രിപുര):സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി യുവാക്കള്‍. ത്രിപുരയിലെ സെപാഹിജാല ജില്ലയിലാണ് സംഭവം. 16 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:മാര്‍ച്ച് മാസത്തിലാണ് പെണ്‍കുട്ടി ഫേസ്‌ബുക്കിലും, ഇന്‍സ്റ്റഗ്രാമിലുമായി രണ്ട് യുവാക്കളെ പരിചയപ്പെട്ടത്. ഏപ്രില്‍ 27ന് ഇവരില്‍ ഒരു യുവാവിന്‍റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയിരുന്നു. സെപാഹിജാല ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു യുവാക്കളുടെ വീട്. ഇവിടെവച്ചാണ് പെണ്‍കുട്ടി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടത്.

പിറ്റേ ദിവസം രാവിലെ പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. ചൊവ്വാഴ്‌ച പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി' -ബിശാല്‍ഗഡ് വനിത പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഷിയൂലി ദാസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ മുഖ്യ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരു പ്രതിയ്‌ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു. റാഞ്ചി മന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ഗ്രാമത്തിലെ മേള കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതികളില്‍ പ്രായപൂര്‍ത്തി ആകാത്ത ആളും ഉണ്ടായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാളുടെ അമ്മ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പീഡിപ്പിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളും ബന്ധുക്കളാണ്. ഇരുവരും ചാൻഹോയിലെ ഒരു മേള സന്ദർശിക്കാൻ പോയിരുന്നു. യാത്രാമധ്യേ അവരുടെ രണ്ട് പുരുഷസുഹൃത്തുക്കളും കൂടെയുണ്ടായിരുന്നുവെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് പെൺകുട്ടികളെയും ഖലാരി - ബിജുപദ റോഡിനോട് ചേർന്നുള്ള വനത്തിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തതായി അവർ പറഞ്ഞു. തുടർന്ന് പ്രതികൾ അവരുടെ സുഹൃത്തുക്കളിൽ ഒരാളെ സംഭവസ്ഥലത്തേക്ക് വിളിച്ചുലരുത്തുകയും തുടർന്ന് അയാളും പെൺകുട്ടികളെ പീഡിപ്പിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.

Also Read: ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പ്രതിയായ അച്‌ഛന് മൂന്ന് ജീവപര്യന്തം തടവും 21 വർഷം കഠിനതടവും

ABOUT THE AUTHOR

...view details