കേരളം

kerala

ETV Bharat / bharat

ഓടുന്ന ആംബുലൻസിൽ 16കാരിയെ ബലാത്സംഗം ചെയ്‌തു; അതിക്രമം സഹോദരിയുടെ അറിവോടെ... - MINOR GIRL RAPED IN AMBULANCE

നാല് പ്രതികളിൽ രണ്ട് പേര്‍ ഒളിവില്‍. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് പെൺകുട്ടിയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്.

MINOR RAPED IN AMBULANCE MP  MADHYA PRADESH MAUGANJ MINOR RAPE  16കാരിയെ ആംബുലൻസിൽ പീഡിപ്പിച്ചു  മധ്യപ്രദേശ് ആംബുലന്‍സില്‍ പീഡനം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 29, 2024, 9:06 AM IST

മൗഗഞ്ച്: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടുന്ന ആംബുലൻസിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേര്‍ അറസ്‌റ്റിലായി. നാല് പ്രതികളിൽ രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്.

നവംബർ 22 നാണ് സംഭവം. സഹോദരിക്കും സഹോദരീ ഭര്‍ത്താവിനുമൊപ്പമാണ് പെൺകുട്ടി ആംബുലൻസിൽ യാത്ര ചെയ്‌തത്. എന്നാല്‍ ഇവരിലാരും രോഗി ആയിരുന്നില്ല എന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (റേവ റേഞ്ച്) സാകേത് പാണ്ഡെ വ്യക്തമാക്കി. പെൺകുട്ടിയുടെ സഹോദരിയും സഹോദരീ ഭർത്താവിനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഐജി സാകേത് പാണ്ഡെ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മൂവരെയും കൂടാതെ, ഡ്രൈവറും രണ്ട് സഹായികളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. വഴിമധ്യേ പെൺകുട്ടിയുടെ സഹോദരിയും ഭര്‍ത്താവും വെള്ളമെടുക്കാനെന്ന വ്യാജേന വാഹനത്തിൽ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ഇവരെ കയറ്റാതെ ആംബുലൻസ് ഓടിച്ചുപോവുകയായിരുന്നു. രാത്രി മുഴുവൻ പെൺകുട്ടിയെ ബന്ദിയാക്കിയ ശേഷം പിറ്റേന്ന് രാവിലെ പ്രതികൾ പെണ്‍കുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചതായി ഡിഐജി പറഞ്ഞു.

വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് സംഭവം വിവരിച്ചെങ്കിലും പൊലീസില്‍ അറിയിച്ചില്ല. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ്, നവംബർ 25 ന് അതിജീവിതയും അമ്മയും പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ വീരേന്ദ്ര ചതുർവേദിയെയും ഇയാളുടെ കൂട്ടാളി രാജേഷ് കെവാട്ടിനെയും ബുധനാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് പെൺകുട്ടിയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്‌റ്റ് ചെയ്യുമെന്നും ഡിഐജി അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.

Also Read:മന്ത്രവാദത്തിൻ്റെ പേരിൽ 19 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ABOUT THE AUTHOR

...view details