കേരളം

kerala

കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ രാജ്യത്തെ തര്‍ക്കുമെന്ന് പ്രധാനമന്ത്രി

By

Published : Oct 19, 2019, 10:15 PM IST

Updated : Oct 19, 2019, 10:56 PM IST

എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണ് കശ്‌മീരില്‍ നടപ്പിലായതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം പാകിസ്ഥാനിലെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ഇന്ത്യയുടെ ഭാഗമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ രാജ്യത്തെ തര്‍ക്കുമെന്ന് മോദി

എലനാബാദ് (ഹരിയാന): നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ഹരിയാനയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എലനാബാദില്‍ നടന്ന പ്രചാരണസമ്മേളനത്തിലാണ് കശ്‌മീരും, കര്‍താര്‍പൂര്‍ ഇടനാഴി വിഷയവും ഉയര്‍ത്തിക്കാട്ടി മോദിയുടെ പ്രസംഗം. കോണ്‍ഗ്രസിന്‍റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. കശ്‌മീര്‍ വിഷയത്തില്‍ ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ് അംബേദ്‌കര്‍ ഉണ്ടാക്കിയത്. അതിനുശേഷം 70 വര്‍ഷം കഴിഞ്ഞിട്ടും എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസിനായില്ലെന്നും മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ രാജ്യത്തെ തര്‍ക്കുമെന്ന് പ്രധാനമന്ത്രി

കാലവും രാജ്യവും മാറിയിരിക്കുന്നു എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണ് കശ്‌മീരില്‍ നടപ്പിലായതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് രാജ്യത്തെ തകര്‍ക്കുമെന്നും മോദി പറഞ്ഞു. കശ്‌മീരിന്‍റെ നല്ലതിന് വേണ്ടിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇനി പ്രധാനമന്ത്രിമാര്‍ മാറിവന്നാലും കശ്‌മീര്‍ ശാന്തമായി പുരോഗതിയിലേക്ക് കുതിക്കുമെന്നും മോദി പറഞ്ഞു. അതേസമയം സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാകിസ്ഥാനിലെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ഇന്ത്യയുടെ ഭാഗമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുണ്ടെന്നും മോദി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടായിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് യാതൊരു പരിഗണനയും കൊടുക്കാത്തവരാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു.

Last Updated : Oct 19, 2019, 10:56 PM IST

ABOUT THE AUTHOR

...view details