കേരളം

kerala

ഇന്ത്യന്‍ യുദ്ധക്കപ്പല്‍ തര്‍ക്കാശ് ഫ്രാന്‍സിലെത്തി

By

Published : Oct 4, 2019, 4:56 AM IST

അത്യാധുനിക ആയുധങ്ങളോട് കൂടിയ യുദ്ധക്കപ്പലാണ് തര്‍ക്കാശ്. ഇന്ത്യന്‍ നാവികസേനയുടെ പശ്ചിമ കപ്പല്‍ വ്യൂഹത്തിന്‍റെ ഭാഗം കൂടിയാണിത്.

തര്‍ക്കാശ്.

ന്യൂഡല്‍ഹി: സമുദ്രാന്തര സന്ദര്‍ശനത്തിനായി ഇന്ത്യന്‍ യുദ്ധക്കപ്പലായ തര്‍ക്കാശ് ഫ്രാന്‍സിലെ സെന്‍റ് ഡനീസിലെത്തി. ഇന്ത്യന്‍ നാവിക സേനയുടെ മൂന്നു ദിവസത്തെ സംയുക്ത സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കപ്പല്‍ ഫ്രാന്‍സിലെത്തിയത്. കപ്പല്‍ ആഫ്രിക്ക യൂറോപ്പ് റഷ്യ തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തും.

ക്യാപ്റ്റന്‍ സതീഷ് വാസുദേവന്‍റെ നേതൃത്വത്തിലാണ് കപ്പല്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ഐസ്‌ലാന്‍റിലെത്തിയ കപ്പലിന് മേയറുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ഇരു രാജ്യങ്ങളിലെയും സേനകള്‍ സംയുക്തമായി കായിക അഭ്യാസ പ്രകടനങ്ങള്‍ നടത്തിയതായും സേനാ വൃത്തങ്ങള്‍ അറിയിച്ചു.

റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ പ്രയാസമായ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച തല്‍വാര്‍ ക്ലാസിലുള്‍പ്പെടുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് തര്‍ക്കാശ്. ഇന്ത്യയുടേയും റഷ്യയുടെ സംയുക്ത സഹകരണത്തോടെയാണ് തര്‍ക്കാശ് നിര്‍മിച്ചത്.നാവികസേനയുടെ പശ്ചിമ കപ്പല്‍ വ്യൂഹത്തിന്‍റെ ഭാഗം കൂടിയാണിത്. രക്തരൂഷിത പോരാട്ടം നടന്ന യമനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച ഓപ്പറേഷന്‍ റാഹത്തിന്‍റെ അമരത്തും തര്‍ക്കാശായിരുന്നു.

ABOUT THE AUTHOR

...view details