ETV Bharat / bharat

സമാധാന ചര്‍ച്ച; റഷ്യക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌ൻ സന്ദര്‍ശിച്ചേക്കും - PM Modi likely to visit Ukraine

author img

By PTI

Published : Jul 28, 2024, 10:12 AM IST

യുക്രെയ്‌നിനെതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആഗോള ശ്രമങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയ്‌ന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്.

NARENDRA MODI TO UKRAINE  INDIA IN RUSSIA UKRAINE WAR  മോദി യുക്രെയ്ന്‍ സന്ദര്‍ശനം  റഷ്യ ഉക്രയന്‍ യുദ്ധം ഇന്ത്യ
PM Modi and Volodymyr Zelenskyy (ANI)

ന്യൂഡൽഹി: റഷ്യയ്‌ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നിലും സന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യ - യുക്രെയ്‌ൻ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗോള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. യുക്രെയ്‌ൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കീവില്‍ എത്തുന്ന മോദി പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലെൻസ്‌കിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.

യുക്രെയ്നൊപ്പം പോളണ്ടിലേക്കും പ്രധാനമന്ത്രി പര്യടനം നടത്തിയേക്കും. യാത്രകള്‍ നടക്കുകയാണെങ്കില്‍ യുക്രെയ്‌നിലേക്കുള്ള നരേന്ദ്ര മോദിയുടെ ആദ്യ യാത്രയാകും ഇത്. സമാനമായി 45 വർഷത്തിന് ശേഷമാണ് പോളണ്ടില്‍ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അതേസമയം, യുദ്ധമേഖലയിലേക്കുള്ള യാത്രയ്ക്ക് വൻ തയ്യാറെടുപ്പുകൾ ആവശ്യമായതിനാൽ സന്ദർശനത്തെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നും വൃത്തങ്ങൾ അറിയിക്കുന്നു.

അടുത്തിടെ, മോദി മോസ്‌കോ സന്ദർശിച്ചതില്‍ പാശ്ചാത്യലോകം അതൃപ്‌തി അറിയിക്കുന്നതിനിടെയാണ് ഇന്ത്യ - യുക്രേനിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള അവസാനവട്ട ചർച്ചകൾ നടന്നത്. റഷ്യ - യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ കൈക്കൊള്ളുന്ന സന്തുലിത നടപടിയായാണ് മോദിയുടെ കീവിലേക്കുള്ള യാത്രയെന്നും വിലയിരുത്തലുണ്ട്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി ജൂലൈ 19ന് ഫോൺ സംഭാഷണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് അവർ ചർച്ച ചെയ്‌തതായാണ് റിപ്പോര്‍ട്ട്. റഷ്യ - യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള വഴികൾ ചര്‍ച്ച ചെയ്യാനാകും മോദിയുടെ സന്ദർശനം എന്നാണ് പ്രതീക്ഷിക്കുന്നത്.

വാഷിങ്ടണിൽ നാറ്റോ ഉച്ചകോടിയോട് അനുബന്ധിച്ച് ജൂലൈ 8 മുതൽ 9 വരെ മോദി മോസ്കോ സന്ദർശിച്ചതില്‍ യുഎസും നിരവധി സഖ്യകക്ഷികളും അതൃപ്‌തി അറിയിച്ചിരുന്നു. ഒരു ബഹുധ്രുവ ലോകത്ത്, എല്ലാ രാജ്യങ്ങൾക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത്തരം യാഥാർത്ഥ്യങ്ങളെക്കുറിച്ച് എല്ലാവരും ഓർമ്മിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉച്ചകോടി ചർച്ചയിൽ, യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം യുദ്ധഭൂമിയിൽ സാധ്യമല്ലെന്നും ബോംബുകൾക്കും തോക്കുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ സമാധാന ചർച്ചകൾ വിജയിക്കില്ലെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മോദി സെലൻസ്‌കിയുമായും ചർച്ച നടത്തിയിരുന്നു. ജൂൺ 14-ന് നടന്ന കൂടിക്കാഴ്‌ചയിൽ, യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുന്നത് തുടരുമെന്ന് വാക്ക് നല്‍കിയിരുന്നു.

Also Read : യുക്രെയ്‌നിലെ അധിനിവേശം റഷ്യ അവസാനിപ്പിക്കണം: ഐക്യരാഷ്‌ട്ര സഭയില്‍ പ്രമേയം; മുഖംതിരിച്ച് ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.