ഇത്തവണ വോട്ട് ജീവന് സംരക്ഷണം നൽകി നാടിനെ സംരക്ഷിക്കുവാൻ കഴിയുന്നവർക്ക് - വിജയപുരം രൂപതാ സഹായ മെത്രാൻ

🎬 Watch Now: Feature Video

thumbnail

ഇടുക്കി : മനസാക്ഷി അനുസരിച്ച് നമ്മുടെ ജീവന് സംരക്ഷണം നൽകുവാൻ കഴിയുന്ന, നമ്മുടെ നാടിനെ സംരക്ഷിക്കുവാൻ കഴിയുന്ന, നമ്മെ ഉയർത്താൻ കഴിയുന്നവർക്ക് ഇത്തവണ വോട്ട് നൽകണമെന്ന് വിജയപുരം രൂപതാ സഹായ മെത്രാൻ ജസ്റ്റിൻ മഠത്തിൽപറമ്പിൽ. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിജയപുരം രൂപത നടത്തുന്ന ജനരക്ഷാ ജാഗരണ സംരക്ഷണ സമ്മേളനം ഇടുക്കി മൂന്നാറിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Vijayapuram Diocese protest march against wild animal attacks).  വനം സംരക്ഷിക്കുന്നതിനും വന്യജീവികളെ സംരഷിക്കുന്നതിനും നിയമം ഉള്ളപ്പോൾ ജനങ്ങളെ സംരക്ഷിക്കാൻ നിയമമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.  വന്യജീവി ആക്രമണം അതിരൂക്ഷമായി തുടരുകയും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്‌ത് സാഹചര്യത്തിലാണ് വിജയപുരം രൂപതയുടെ കീഴിലെ വിവിധ വിവിധ ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ സമര പരിപാടികൾക്ക് തുടക്കം കുറിച്ചത് . പരിപാടിയുടെ ഭാഗമായി ജനരക്ഷാ ജാഗരണ റാലിയും പൊതുമ്മേളനവും മൂന്നാർ ടൗണിൽ നടന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.