ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സൂര്യ നായകനായ കങ്കുവ തിയേറ്ററുകളില്‍ എത്തിയത്. ശിവയുടെ സംവിധാനത്തിൽ 350 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നവംബര്‍ 14ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതേ സമയം ചിത്രത്തിന് നേരെ വ്യാപക നെഗറ്റീവ് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രേത്യേകിച്ച് സിനിമയിലെ ശബ്ദത്തെ കുറിച്ചായിരുന്നു കൂടുതല്‍ വിമര്‍ശനവും.
ഇപ്പോള്‍ ചിത്രത്തിന് പിന്തുണയുമായി നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് നടി കുറിച്ചത്. എന്നാല്‍ ആദ്യ അര മണിക്കൂര്‍ വര്‍ക്കായില്ലെന്ന് നടി സമ്മതിക്കുന്നുണ്ട്. അതിനു ശേഷം മികച്ച സിനിമാ അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും ജ്യോതിക പറഞ്ഞു.
ജ്യോതികയുടെ കുറിപ്പ്
സൂര്യയുടെ ഭാര്യ എന്ന നിലയിലും ജ്യോതിക എന്ന നിലയിലും സിനിമ സ്‌നേഹി എന്ന നിലയിലുമാണ് ഈ കുറിപ്പെഴുതുന്നത്. കങ്കുവ- ഗംഭീര കാഴ്ചാനുഭവമാണ്. സൂര്യ നിങ്ങള്‍ എന്ന നടനിലും സിനിമയെ മുന്നോട്ടുകൊണ്ടുപാവാനുള്ള നിങ്ങളുടെ ധൈര്യത്തിലും ഞാന്‍ അഭിമാനിക്കുന്നു. ചിത്രത്തിന്റെ ആദ്യത്തെ അര മണിക്കൂര്‍ വര്‍ക്കായില്ല എന്നത് സത്യമാണ്. ശബ്ദവും വല്ലാതെ കടുപ്പമായിരുന്നു.
പോരായ്മകള്‍ മിക്ക ഇന്ത്യന്‍ സിനിമകളുടെയും ഭാഗമാണ്, അതിനാല്‍ അത് ന്യായമാണ്, പ്രത്യേകിച്ച് ഇത്തരം സിനിമകളില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍. മൂന്നു മണിക്കൂറിലെ അര മണിക്കൂര്‍ മാത്രമാണ് ഇത്. പക്ഷേ സത്യം പറഞ്ഞാല്‍ മികച്ച സിനിമാറ്റിക് അനുഭവമായിരുന്നു അത്. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത ക്യാമറ വര്‍ക്കായിരുന്നു. മാധ്യമങ്ങളില്‍ നിന്നും ചില സാഹോദരങ്ങളില്‍ നിന്നുമുള്ള നെഗറ്റീവ് റിവ്യൂസ് എന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഞാന്‍ മുമ്പ് കണ്ട ഏറ്റവും ബുദ്ധിശൂന്യമായ ബിഗ് ബഡ്‌ജറ്റ് സിനിമകള്‍ക്കായി അവര്‍ ഇത് ചെയ്തിട്ടില്ല. പഴയ കഥയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ സംഭാഷണവും അവിശ്വസനീയ ആക്ഷന്‍ രംഗങ്ങളുമെല്ലാമാണ് അതിലുണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കങ്കുവയുടെ നല്ല വശങ്ങള്‍ എന്തൊക്കെയാണ്. രണ്ടാം ഭാഗത്തിലെ സ്ത്രീകളുടെ ആക്ഷന്‍ രംഗങ്ങള്‍. ചെറിയ കുട്ടിയുടെ സ്‌നേഹം, കങ്കുവയോടുള്ള ചതി. റിവ്യൂ ചെയ്യുമ്പോള്‍ നല്ല കാര്യങ്ങള്‍ അവര്‍ മറന്നുപോയെന്ന് തോന്നുന്നു. എന്നെങ്കിലും അവ വായിക്കണോ കേള്‍ക്കണോ അതോ വിശ്വസിക്കണോ എന്നാണ് ഞാന്‍ അത്ഭുതപ്പെടുത്തുന്നു!
3ഡി സൃഷ്ടിക്കാന്‍ ടീം എടുത്ത ആശയത്തിനും പ്രയത്‌നത്തിനും യഥാര്‍ത്ഥത്തില്‍ കൈയ്യടി അര്‍ഹിക്കുമ്പോള്‍, ആദ്യ ഷോ തീരുന്നതിന് മുമ്പുതന്നെ (ഒന്നിലധികം ഗ്രൂപ്പ് പ്രചരണങ്ങള്‍ പോലെ തോന്നി) അവര്‍ കങ്കുവയ്ക്ക് വേണ്ടി ആദ്യ ദിവസം തന്നെ ഇത്രയും നെഗറ്റീവ് റിവ്യൂ തെരഞ്ഞെടുത്തത് സങ്കടകരമാണ്. കങ്കുവ ടീമിനെ ഓര്‍ത്ത് അഭിമാനിക്കുക, സിനിമയെ വളര്‍ത്താന്‍ ഒന്നും ചെയ്യാനില്ലാത്തവരാണ് ഇത്തരം നെഗറ്റീവ് കമന്റുകളുമായി എത്തുന്നത്. ജ്യോതിക പറഞ്ഞു.
Also Read:'നാനും റൗഡി താൻ ചിത്രീകരണം വൈകിച്ചത് നയൻ-വിഘ്‌നേഷ് പ്രണയം; ധനുഷ് വിഷയത്തില്‍ നയന്‍താരയ്‌ക്കെതിരെ സൈബര്‍ ആക്രമണം