ലാഹോർ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വീണ്ടും പിഴച്ചു. ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് മുമ്പായി ഇന്ത്യയുടെ ദേശീയ ഗാനമാണ് ലഹോറിലെ സ്റ്റേഡിയത്തിൽ നിന്നും ഉയർന്നത്. എന്നാൽ വേഗത്തിൽ തന്നെ ഇന്ത്യൻ ദേശീയ ഗാനം ഓഫ് ചെയ്‌തെങ്കിലും സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരം ആരംഭിക്കുന്നതിന് മുമ്പ്, 'അഡ്വാൻസ് ഓസ്‌ട്രേലിയ ഫെയർ' (ഓസ്‌ട്രേലിയയുടെ ദേശീയഗാനം) എന്നതിന് പകരമാണ് ഇന്ത്യയുടെ ദേശീയഗാനം ഉയര്‍ന്നത്. ഗദ്ദാഫി സ്റ്റേഡിയത്തിലെ ഡിജെയുടെ അബദ്ധത്തിലാണ് ദേശീയ ഗാനം മാറിയത്. വെറും 2-3 സെക്കൻഡ് നേരം മാത്രമെ ഉയര്‍ന്നുവെങ്കിലും അവിടെയുണ്ടായിരുന്ന കാണികൾ വീഡിയോ പകർത്തിയതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Lmao, they played the Indian national anthem instead of Australia at Lahore for a couple of seconds by mistake.#ENGvsAUS pic.twitter.com/j5vhpiSV1O
— GOAT Sachin (@GOATSachin) February 22, 2025
ഐസിസി ടൂർണമെന്‍റുകളിൽ പതിവുപോലെ, എല്ലാ മത്സരങ്ങൾക്കും മുമ്പ് ഇരുടീമുകളുടെയും ദേശീയഗാനങ്ങൾ ആലപിക്കാറുണ്ട്. ഇംഗ്ലണ്ടിന്‍റെ ദേശീയഗാനമായ 'ഗോഡ് സേവ് ദി കിംഗ്' എന്ന ഗാനത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ദേശീയഗാനമായ 'അഡ്വാൻസ് ഓസ്‌ട്രേലിയ ഫെയർ' ആലപിക്കേണ്ടതായിരുന്നു. പക്ഷേ, ഇന്ത്യൻ ദേശീയഗാനം ഉയര്‍ന്നപ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാ കാണികളും അത്ഭുതപ്പെട്ടു. താമസിയാതെ തെറ്റ് തിരുത്തി 'അഡ്വാൻസ് ഓസ്‌ട്രേലിയ ഫെയർ' നടത്തി.
പാകിസ്ഥാന്‍റെ അബദ്ധത്തിനെതിരെ സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ് ആരാധകർ രൂക്ഷമായി പ്രതികരിച്ചു. അതേസമയം തെറ്റുകൾ വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് ദേശീയഗാനത്തിൽ ഉണ്ടായ പിഴവിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) വിശദീകരണം നൽകേണ്ടി വരും.
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. 49 ഓവറില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തിട്ടുണ്ട്. ബെൻ ഡക്കറ്റ് സെഞ്ച്വറിയും ജോ റൂട്ട് അർധ സെഞ്ച്വറിയും നേടി.
🚨 Champions Trophy in Pakistan —
— Megh Updates 🚨™ (@MeghUpdates) February 22, 2025
'Bhikaristan' accidentally played Indian National Anthem during Australia vs England game in Lahore 💥
— ABSOLUTE CINEMA 🔥 pic.twitter.com/pL0yn6tOLM