കുമളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് ബൈക്ക് യാത്രികർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ - Two Died In Accident - TWO DIED IN ACCIDENT
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/15-04-2024/640-480-21231951-thumbnail-16x9-kumali-accident.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Apr 15, 2024, 9:03 PM IST
ഇടുക്കി: കുമളിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കിയിലെ കുമളി ഹോളിഡേ ഹോമിനു സമീപത്താണ് അപകടമുണ്ടായത്. ഇരുചക്ര വാഹനയാത്രികരായ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയായിരുന്നു അപകടം. മരിച്ച യുവാക്കളോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അരുണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരുണിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമുള്ള വളവിലാണ് അപകടം നടന്നത്. വെള്ളാരം കുന്നിൽ നിന്ന് കുമളിയിലേക്ക് വരുകയായിരുന്ന ജീപ്പും, കുമളിയിൽ നിന്നും കന്നിമാചോലയിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കുമളി ഹോളിഡേ ഹോമിനു സമീപത്തെ വളവിൽ വെച്ച് കൂട്ടിയിടിച്ചത്. ബൈക്കിൻ്റെ അമിത വേഗത ആകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.