അപകട ഭീഷണിയായി ഉണങ്ങിയ മരം; നടപടിയെടുക്കാതെ അധികൃതർ - അപകട ഭീഷണിയായി ഉണങ്ങിയ മരം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/21-02-2024/640-480-20807074-thumbnail-16x9-tree.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 21, 2024, 6:44 PM IST
ഇടുക്കി: ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ്പൂപ്പാറ -വാക്കോടസിറ്റി റോഡ് അരുകിൽ കാവുംഭാഗത്താണ് വലിയ മരം ഉണങ്ങിയതിനെ തുടർന്ന് അപകടഭീഷണിയായി മാറിയിരിക്കുന്നത്(tree challenges) റോഡ് പുറമ്പോക്കിൽ നിൽക്കുന്ന ചന്ദന- വയമ്പ് ഇനത്തിൽപ്പെട്ട മരമാണ് പ്രദേശവാസികൾക്കും വാഹന യാത്രികർക്കും അപകടഭീഷണിയായി മാറിയിരിക്കുന്നത്(authorities take no action) നാല് സ്‌കൂൾ ബസുകൾ ഉൾപ്പടെ ദിനം പ്രതി നിരവധി(santhanpara) വാഹങ്ങൾ കടന്നു പോകുന്ന റോഡ് കൂടിയാണിത്, കൂടാതെ സമീപത്ത് താമസിക്കുന്ന വയോധികരായ വടക്കപുറത്ത് സോമന്‍റെയും ഓമനയുടെയും വീടിനും മരം വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഉണങ്ങിയ മരം വെട്ടി മാറ്റി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിലും വനം വകുപ്പിലും പരാതി നൽകി പതിനൊന്ന് മാസക്കാലം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല എന്ന് സമീപവാസിയായ സോമൻ പറഞ്ഞു. ഉണങ്ങി ദ്രവിച്ച മരത്തിന്‍റെ ശിഖിരങ്ങൾ കട്ടിൽ ഒടിഞ്ഞു റോഡിലേക്ക് പതിക്കുന്നത് പതിവായിരിക്കുകയാണ് ഇരുചക്ര വാഹന യാത്രികരുടെ മേൽ ശിഖരങ്ങൾ ഒടിഞ്ഞു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഹസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വികരിക്കാത്തതും സമീപത്ത് കൂടി 11കെ വി വൈദ്യുതി ലൈൻ കടന്ന് പോകുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്. മഴക്കലാം എത്തുന്നതിന് മുൻപേ വലിയ അപകട സാധ്യത ഒഴിവാക്കുവാൻ എത്രയും പെട്ടന്ന് മരം വെട്ടിമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.