തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചതില്‍ വീഴ്‌ച സംഭവിച്ചിട്ടില്ല ; സിസിഎഫ് കെ എസ് ദീപ

🎬 Watch Now: Feature Video

thumbnail

വയനാട് : തണ്ണീര്‍ കൊമ്പന്‍ ഓപ്പറേഷന്‍ നടത്തിയത് കൃത്യമായ നടപടികള്‍ പാലിച്ചെന്ന് സിസിഎഫ് കെ എസ് ദീപ (The Thanneer Komban Operation Was Carried Out Following Proper Procedures). തണ്ണീര്‍ കൊമ്പനെ കേരള അതിര്‍ത്തിയില്‍ ആദ്യമായി കണ്ടത് മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ അന്നേ ദിവസം പുലര്‍ച്ചെയാണെന്നും ഉത്തരമേഖല കെ എസ് ദീപ പറഞ്ഞു. ഫെബ്രുവരി 2 ന് പുലര്‍ച്ചെ തലപ്പുഴ ചിറക്കരയിലാണ് തണ്ണീര്‍ കൊമ്പനെ കാണുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ വനപാലക സംഘം ചിറക്കരയിലെത്തുകയും ആനയെ തിരികെ കാടുകയറ്റാന്‍ ശ്രമമാരംഭിക്കുകയും ചെയ്‌തു. എന്നാല്‍ കൊമ്പന്‍ ജനവാസ മേഖലയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. രാവിലെ 8.54 നാണ് ഈ ആന തണ്ണീര്‍ കൊമ്പനാണെന്നത് കര്‍ണാടക വനംവകുപ്പില്‍ നിന്നും സ്ഥിരീകരണം വരുന്നത്. അപ്പോഴേക്കും ആന മാനന്തവാടി നഗരപ്രദേശത്ത് പ്രവേശിക്കുകയും ജനവാസ മേഖലയിലൂടെ കടന്നുപോവുകയുമായിരുന്നു. രാവിലെ 10 മണിക്ക് ഇതിനെപറ്റി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉച്ചയ്ക്ക്‌ ഒന്നരയോടെയാണ് ആനയെ തുരത്താനും, ആവശ്യമെങ്കില്‍ മയക്കുവെടി വയ്‌ക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ജനവാസ മേഖലയിലെത്തിയ കൊമ്പനെ തിരികെ കാടുകയറ്റുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മയക്കുവെടി വയ്‌ക്കാന്‍ തീരുമാനമെടുത്തത്. അനുയോജ്യമായ സമയത്ത് തന്നെയാണ് നടപടികള്‍ ആരംഭിച്ചതെന്നും കെ എസ് ദീപ പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.