സീറ്റിനായി അവകാശ വാദം ഉന്നയിച്ചിട്ടില്ല, ആഗ്രഹം പാർട്ടി ചെയർമാനെ അറിയിച്ചിട്ടുണ്ട്: സജി മഞ്ഞക്കടമ്പിൽ - Kottayam parliament seat
🎬 Watch Now: Feature Video
Published : Jan 29, 2024, 5:13 PM IST
കോട്ടയം: കോട്ടയം പാർലമെൻ്റ് സിറ്റിന് താൻ അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. എന്നാൽ മത്സരിക്കാനുള്ള ആഗ്രഹം പാർട്ടി ചെയർമാനെ അറിയിച്ചിട്ടുണ്ടെന്നും, സ്ഥാനാർത്ഥി സാധ്യത പട്ടികയിലുള്ളവരെക്കാൾ യോഗ്യത തനിക്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ സീറ്റ് ലഭിച്ചില്ലെന്നതിനാൽ പാർലമെൻ്റിലേക്ക് മത്സരിക്കാൻ താൻ അർഹനാണെന്ന് പാർട്ടി ചെയർമാനെ അറിയിച്ചു എന്നു മാത്രമാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും സജി വ്യക്തമാക്കി. മറ്റുള്ള സ്ഥാനാർത്ഥികൾ യോഗ്യരാണെന്നും അവരെ പോലെ തന്നെ തനിക്കും യോഗ്യതയുണ്ടെന്നും, അതിനാൽ തന്നെ പാർട്ടി ചെയർമാനോട് സീറ്റിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും മാത്രമാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ എന്ന നിലയിൽ ഇക്കാര്യം പറഞ്ഞതല്ലാതെ, സീറ്റിനായി താൻ എവിടെയും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടിച്ചേർത്തു. പാർട്ടി നേതൃയോഗം കൂടിയാലോചന നടത്തിയ ശേഷമേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തൂ എന്ന് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും മഞ്ഞക്കടമ്പിൽ പറഞ്ഞു.