പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ - Rajeev Chandrasekhar Perunna visit
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/07-03-2024/640-480-20931112-thumbnail-16x9-rajeev-chandrasekhar.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Mar 7, 2024, 11:00 PM IST
കോട്ടയം: കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആ സ്ഥാനത്ത് എത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പമാണ് രാജീവ് ചന്ദ്രശേഖർ എത്തിയത്. ഇതോരു സ്വകാര്യ സന്ദർശനം മാത്രമാണെന്നാണ് അദ്ദേഹത്തിനൊടൊപ്പം ഉണ്ടായിരുന്നവർ പ്രതികരിച്ചത്. സുകുമാരൻ നായർ രാജീവ് ചന്ദ്രശേഖറിന് ബുക്ക് സമ്മാനമായി നൽകി. സുകുമാരനെ നായരുടെ അനുഗ്രഹം വാങ്ങാനാണ് തൻ എത്തിയെതെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയം ചർച്ച ചെയ്യാനല്ല വന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പ്രാദേശിക എതിർപ്പിനെ കുറിച്ച് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അതേസമയം ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നാളെ ബിജെപി പ്രവർത്തകർ നൽകുന്ന സ്വീകരണ നൽകും. തുടർന്ന് ബിജെപി സംസ്ഥാന ഓഫീസിൽ നടത്തുന്ന വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ശ്രീ കുമ്മനം രാജശേഖരൻ, അഡ്വ. ജോർജ് കുര്യൻ, അഡ്വ. പിസുധീർ, അഡ്വ വിവി രാജേഷ് തുടങ്ങിയവരും പങ്കെടുക്കും.