നടുവില്‍ വിളക്ക്, പാടിയാടി കലാകാരന്മാര്‍; മെഗാ പൂരക്കളി ആവേശമായി - Actor Premkumar
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2024/640-480-20714872-thumbnail-16x9-colsdf.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 10, 2024, 1:01 PM IST
കണ്ണൂര്‍ : പയ്യന്നൂർ തായിനേരി കുറിഞ്ഞി അറ കളിയാട്ട മഹോത്സവത്തില്‍ വിസ്‌മയമായി മെഗ പൂരക്കളി. കത്തിച്ചുവച്ച വിളക്കിന് ചുറ്റും നൂറുകണക്കിന് കാലാകാരന്മാരാണ് ചുവടുവച്ചത്. കലാകാരന്മാരില്‍ ഒരാള്‍ ഉച്ചത്തില്‍ ഈണത്തില്‍ പാടി. ഒപ്പമുള്ളവര്‍ അത് ഏറ്റുപാടി. കളരി പയറ്റിലെ ചുവടുകള്‍ക്ക് സാമ്യമുള്ള പൂരക്കളിയുടെ ചുവടുകള്‍ ഒന്ന് പോലും പിഴക്കാതെയായിരുന്നു സംഘത്തിന്‍റെ കളി. 10 വയസ് മുതല്‍ 70 വയസ് വരെയുള്ള കലാകാരന്മാരാണ് പൂരക്കളിയില്‍ ഒത്തുചേര്‍ന്നത്. കുറിഞ്ഞി അറയിലെ പുതിയ പൂരക്കളി സംഘത്തിന്‍റെ അരങ്ങേറ്റവുമുണ്ടായിരുന്നു. എഴുത്തുകാരനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറാണ് പൂരക്കളി ഉദ്‌ഘാടനം ചെയ്‌തത്. മുതിർന്ന പൂരക്കളി കലാകാരന്മാരെയും പൂരക്കളി പരിശീലകൻ സികെ സജീഷിനെയും വേദിയിൽ ആദരിച്ചു. ഭഗവതി ക്ഷേത്രങ്ങളിലെ പൂരം ആഘോഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പരിപാടികളില്‍ ഒന്നാണ് പൂരക്കളി. ഇതൊരു അനുഷ്‌ഠാന കലയാണ്. രാമായണം, മഹാഭാരതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പാട്ടുകള്‍ പാടിയാണ് കലാകാരന്മാര്‍ പൂരക്കളിയില്‍ ചുവടുവയ്‌ക്കുക. മലയാള മാസമായ മീനത്തിലാണ് മിക്കയിടങ്ങളിലും പൂരക്കളി അരങ്ങേറാറുള്ളത്. സംഘ തലവനായ പണിക്കര്‍ പാട്ട് പാടുകയും കൂടെയുള്ളവര്‍ അത് ഏറ്റുപാടി ചുവടുവയ്‌ക്കുകയുമാണ് ചെയ്യുന്നത്. മറ്റ് വാദ്യക്കാരുടെ പിന്തുണയൊന്നുമില്ലാത്ത കലാരൂപം കൂടിയാണ് പൂരക്കളി.