മാത്യു കുഴൽനാടനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടൽ : ഡീൻ കുര്യാക്കോസ് എം.പി
🎬 Watch Now: Feature Video
ഇടുക്കി : രാഷ്ട്രീയ വേട്ടയാടലാണ് മാത്യു കുഴൽനാടനെതിരെ ഉണ്ടായിട്ടുള്ളതെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. മുഖ്യമന്ത്രി ഉൾപ്പടെ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിന് തെളിവ് സഹിതം ഉയർത്തി പോരാട്ടം നടത്തിയ ആളാണ് കുഴൽനാടൻ. പരാതികൾ ഉന്നയിക്കുന്ന ആളുകളെ ഇല്ലായ്‌മ ചെയ്യുന്ന സർക്കാരിൻ്റെ നടപടിയുടെ നേർ ചിത്രമാണ് മാത്യു കുഴൽനാടനെതിരെ ഉണ്ടായിട്ടുള്ളതെന്നും ഡീൻ കുര്യാക്കോസ് രാജാക്കാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്ന അഴിമതിയ്‌ക്കെതിരെ പ്രതികരിക്കുന്ന ആളുകളെ ഇല്ലാതാക്കുകയെന്നത് ഇടതുപക്ഷത്തിന്‍റെ ഫാസിസ്റ്റുനയത്തിന്‍റെ ഭാഗമാണ്. ആ നയത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ മാത്യു കുഴൽനാടനെതിരെ നടക്കുന്ന രാഷ്ട്രീയ വേട്ടയാടൽ. ഇതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്‌ടിച്ചുകൊണ്ട് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ എന്നുപറഞ്ഞാൽ പിണറായി വിജയനാണ്. അവർക്ക് രാഷ്ട്രീയപരമായ വിരോധമുള്ളതുകൊണ്ടാണ് ഈ വിധത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. മാത്യു കുഴൽനാടൻ നടത്തിയിട്ടുള്ള ശക്തമായ ഇടപെടലുകളിൽ കേരളീയ സമൂഹത്തിന്‍റെ അംഗീകാരമുണ്ട്. കേരളത്തിലെ നിക്ഷ്‌പക്ഷരായ മുഴുവൻ ആളുകളും അദ്ദേഹത്തോടൊപ്പം നിൽക്കും. അദ്ദേഹത്തിന്‍റെ നിലപാടുകൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.