'ഡൽഹിയിൽ ഇടതുപക്ഷം നടത്തുന്നത് സമരാഭാസം, സമര ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കണം'; പികെ കൃഷ്‌ണദാസ്
🎬 Watch Now: Feature Video
Published : Feb 8, 2024, 6:29 PM IST
കാസർകോട്: ഡൽഹിയിൽ ഇടതുപക്ഷം നടത്തുന്നത് സമരാഭാസമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് (PK Krishnadas about protest organizing by the left alies in delhi). കേരളത്തിൽ ഭരണം നടത്താനാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തത്. ഡൽഹിയിൽ സമരം നടത്താനല്ല. സമര ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രത്തിനെതിരെയുള്ള ആരോപണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സമരം നടത്തുകയല്ല വേണ്ടത് പകരം തിരുവനന്തപുരത്ത് ഭരണം നടത്തുകയാണ് വേണ്ടത്. സര്‍ക്കാര്‍ പരാജയപ്പെട്ടു. ഡല്‍ഹിയില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് ഭരിക്കാന്‍ അറിയില്ല എന്ന തുറന്ന പ്രഖ്യാപനമാണ്. വികസനത്തില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും കൃഷ്‌ണദാസ് പറഞ്ഞു. അതേസമയം കേന്ദ്ര അവഗണനയ്ക്കെതിരെയാണ് ഡല്‍ഹിയില്‍ കേരള സർക്കാർ സമരം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ് ജനപ്രതിനിധി സംഘമാണ് ജന്തർമന്ദറില്‍ പ്രതിഷേധ സമരം നടത്തിയത്. കേന്ദ്രം ഭരിക്കുന്ന യൂണിയൻ സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്‌പ പരിധി വെട്ടിക്കുറച്ചെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.