കാഞ്ഞിരവേലിയില്‍ എത്തിയ ദേവികുളം എം.എല്‍.എയെ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രദേശവാസികൾ - കാഞ്ഞിരവേലി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 5, 2024, 10:49 PM IST

ഇടുക്കി : എം എൽ എയെ തടഞ്ഞതിൽ നാട്ടുകാർക്ക് എതിർപ്പ്. കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണം ഉണ്ടായത് കൊണ്ട് കഴിഞ്ഞ ദിവസം യുവാക്കളുടെ നേതൃത്വത്തിൽ കാഞ്ഞിരവേലിയില്‍ എത്തിയ ദേവികുളം എം.എല്‍.എ അഡ്വ. എ രാജയെ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്(Locals Said it Was Unacceptable On Action to Blocked The Devikulam MLA). ദേവികുളത്തെയും ഇടുക്കി ജില്ലയിലെയും വന്യമൃഗശല്യം തടയാന്‍ എം.എല്‍.എ ഇടപെടല്‍ നടത്തുന്നുണ്ട്.  എം എൽ  എ ഒരുപാട് കാര്യങ്ങൾ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്‌തിട്ടുണ്ട്, 47 ലക്ഷം രൂപ അനുമതി ആയത് തന്നെ എം എൽ എ യുടെ ഇടപെടൽ കാരണമാണ്  എന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരത്തിൽ നാടിന് വേണ്ടി പ്രവർത്തിക്കുന്ന എം എൽ എ യെ തടഞ്ഞത് യഥാർഥത്തിൽ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതു പോലുള്ള നടപടിയാണ് എന്ന് പ്രദേശവാസികൾ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ പൂർണമായ അനുവാദത്തോടെയാണ് മൃതദേഹവുമായി പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വം അറിയിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.