പാർലമെന്‍റ് സമ്മേളനം തത്സമയം - പാർലമെന്‍റ് സമ്മേളനം തത്സമയം
🎬 Watch Now: Feature Video
Published : Jan 31, 2024, 10:58 AM IST
|Updated : Jan 31, 2024, 12:51 PM IST
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് (Lok Sabha Election) മുന്നോടിയായി നടക്കുന്ന കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം. (Parliament budget begins tomorrow). ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്‌ച (01.02.24) ഇടക്കാല ബജറ്റ് അവതരിപ്പിക്കും (Union Finance Minister Nirmala Sitharaman will present the Interim Budget). രാഷ്‌ട്രപതി ദ്രൗപതി മുർമു(President Droupadi Murmu) ഇരുസഭകളെയും അഭിസംബോധന ചെയ്‌തു കൊണ്ടാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.
രാഷ്ട്രപതിയെ പാർലമെന്‍റിലേക്ക് സ്വീകരിച്ചതില്‍ നിലവിലെ കീഴ്‌വഴക്കങ്ങളില്‍ മാറ്റം വന്നു. പാർലമെന്‍റില്‍ സ്ഥാപിച്ച ചെങ്കോല്‍ പിടിച്ച് ഒരാൾ സ്‌പീക്കറുടെ മുന്നില്‍ നടന്നാണ് രാഷ്ട്രപതിയെ പാർലമെന്‍റ് മന്ദിരത്തിലേക്ക് സ്വീകരിച്ചത്.
പ്രതിപക്ഷ പാർട്ടികളോട് ബജറ്റുമായി സഹകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷമായിരിക്കും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. ജമ്മു കശ്‌മീരിന്‍റെ ബജറ്റും നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി (Parliamentary Affairs Minister Pralhad Joshi)പറഞ്ഞു.
17-ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനം ഫെബ്രുവരി 9ന് സമാപിക്കും. ഇടക്കാല ബജറ്റ് അവതരണം, രാഷ്‌ട്രപതിയുടെ അഭിസംബോധന പ്രസംഗം, രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേൽ നന്ദി പ്രമേയ ചർച്ചയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Prime Minister Narendra Modi) മറുപടിയുമാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ട. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിൻ്റെ അധ്യക്ഷതയിൽ നടന്ന സഭ നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ നിരവധി വിഷയങ്ങൾ ഉന്നയിച്ചതായാണ് സൂചന.